യൂ ട്യൂബ് ചാനലുമായി ആരാധകരോട് സംവദിക്കാന്‍ എത്തുകയാണ് മലയാളത്തിന്റെ പ്രിയതാരം ലെന. ലെനാസ് മാഗസിന്‍' എന്നാണ് ചാനലിന്റെ പേര്. പ്രമോ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ തന്നെ 21 കെ ഫോളോവേഴ്‌സിനെയാണ് ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് മുതലാണ് യു ട്യൂബ് ചാനലുമായി ലെന ആരാധകരിലേക്കെത്തുക. ആദ്യ വിഡിയോ പോസ്റ്റ് ചെയ്യും മുമ്പ് തന്നെ ചാനലിന് കിട്ടിയിരിക്കുന്നത് വന്‍ പിന്തുണയാണ്.
ലെന ഇനി യൂട്യൂബറും ; യൂ ട്യൂബ് ചാനല്‍ ഇന്ന് മുതല്‍ - may 12
യൂ ട്യൂബ് ചാനലുമായി ആരാധകരോട് സംവദിക്കാന്‍ മലയാളത്തിന്റെ പ്രിയതാരം ലെന. ലെനാസ് മാഗസിന്‍' എന്നാണ് ചാനലിന്റെ പേര്
ട്രാവല്‍, ഫൂഡ്, മ്യൂസിക്, ഇന്റര്‍വ്യൂസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള വീഡിയോകളാകും ചാനലിലൂടെ പ്രേക്ഷകരെ തേടിയെത്തുകയെന്ന് ലെന പ്രമോ വീഡിയോയില്‍ പറയുന്നുണ്ട്. പ്രേക്ഷകരുമായി കൂടുതല്‍ സംവദിക്കുന്നതിനാണ് യൂ ട്യൂബ് ചാനലുമായി എത്തുന്നതെന്നും ലെന പറയുന്നു. മികച്ച സ്വഭാവ കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ ലെന ഇടയ്ക്കിടെ വേറിട്ട ഗെറ്റപ്പുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. യാത്രകളെ ഇഷ്ടപ്പെടുന്ന ലെന വസ്ത്രലോകത്തെ മാറുന്ന ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുന്നതിലും സജീവമാണ്.