കേരളം

kerala

ETV Bharat / sitara

യുവസംവിധായകന്‍ റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍ - യുവ സംവിധായകന്‍

ഷെയ്ന്‍ നിഗം നായകനായ അരുണ്‍ വര്‍മയുടെ ആദ്യചിത്രം തഗ് ലൈഫ് ജൂലൈയില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. സിനിമ ലോകത്ത് സജീവമായിരുന്ന അരുണ്‍ നാല് വര്‍ഷം സംവിധാന സഹായിയായിരുന്നു.

യുവസംവിധായകന്‍ റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍

By

Published : May 11, 2019, 5:02 PM IST

ആദ്യ സിനിമയുടെ റിലീസ് കാത്തിരുന്ന യുവ സംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മ (27)യുടെ മൃതദേഹമാണ് അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെയില്‍പ്പാളത്തില്‍ കണ്ടെത്തിയത്.

അരുണ്‍ വര്‍മ യുവ നടന്‍ ഷെയ്ന്‍ നിഗത്തെ നായകനാക്കി ഒരുക്കിയ ആദ്യചിത്രം തഗ് ലൈഫ് ജൂലൈയില്‍ റിലീസിനൊരുങ്ങുകയായിരുന്നു. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇറങ്ങിയ തഗ് ലൈഫ് സ്വപ്നങ്ങളുടെ പിറകെ പോകുന്ന ഒരു സാധാരണക്കാരന്‍റെ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തിന്‍റെ തിരക്കഥ ആകാശ് ജോൺ കെന്നടിയുടേതാണ്. സിനിമ ലോകത്ത് സജീവമായിരുന്ന അരുണ്‍ വര്‍മ നാല് വര്‍ഷം സംവിധാന സഹായിയായിരുന്നു. വ്യാഴാഴ്ച രാത്രി അരുണ്‍ വര്‍മയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ: ഇന്ദിരാ വര്‍മ. സഹോദരങ്ങള്‍: വിബിന്‍ വര്‍മ, അഞ്ജലി വര്‍മ.

ABOUT THE AUTHOR

...view details