മലയാളികളുടെ പ്രിയപ്പെട്ട ചിത്രം 'പപ്പയുടെ സ്വന്തം അപ്പൂസി'ലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ ബാദുഷ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ചിത്രത്തില്‍ അപ്പൂസ് എന്ന കഥാപാത്രമായി അഭിനയിച്ച് മികച്ച പ്രകടനം കാഴ്ചവച്ച ബാദുഷ പ്രേക്ഷക മനസ്സില്‍ ഇപ്പോഴുമുണ്ട്. ഷാബു ഉസ്മാന്‍ സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനൊരുങ്ങുന്ന വിശുദ്ധ പുസ്തകത്തിലൂടെയാണ് ബാദുഷ നായകനായി എത്തുന്നത്. പ്രണയവും, ഹാസ്യവും, ആനുകാലിക വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
'പപ്പയുടെ സ്വന്തം അപ്പൂസ്' നായകനായി തിരിച്ചെത്തുന്നു - trailer
ഷാബു ഉസ്മാന്‍ സംവിധാനം ചെയ്യുന്ന 'വിശുദ്ധ പുസ്തക'ത്തിലൂടെയാണ് ബാദുഷ നായകനായെത്തുന്നത്.
ബാദുഷ
മാര്‍ച്ച് മീഡിയക്കുവേണ്ടി അലി തേക്കുതോട്, സുരേഷ്, അഫ്‌സല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മനോജ്.കെ.ജയന്‍, മാമുക്കോയ, മധു, ജനാര്‍ദ്ദനന്‍, ഭീമന്‍ രഘു, കലാഭവന്‍ നവാസ്, ഋഷി, മനു വര്‍മ്മ, ബേബി മീനാക്ഷി, മാസ്റ്റര്‍ നളന്‍രാജ്, ശാന്ത കുമാരി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. ഷാബു ഉസ്മാനും ജഗദീപ് കുമാറുമാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രം മെയ് 31 ന് തിയേറ്ററുകളിലെത്തും.