കേരളം

kerala

ETV Bharat / sitara

പേടിപ്പിക്കാന്‍ വീണ്ടും അനബെല്ല എത്തുന്നു; രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി - annabella comes home

അനബെല്ല സീരീസിലെ മൂന്നാമത്തെ ചിത്രവും കോണ്‍ജറിങ് സീരീസിലെ ഏഴാമത്തെ ചിത്രവുമാണ് അനബെല്ല കംസ് ഹോം.

പേടിപ്പിക്കാന്‍ വീണ്ടും അനബെല്ല എത്തുന്നു ; രണ്ടാം ട്രെയിലര്‍ പുറത്ത്

By

Published : May 29, 2019, 12:28 PM IST

അനബെല്ല കംസ് ഹോമിന്‍റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമായിരുന്നു അനബെല്ല. ചിത്രത്തിന്‍റെ പുറത്തുവന്ന സീരീസുകളെല്ലാം പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രേക്ഷകര്‍ക്ക് ആകാംക്ഷ നല്‍കുകയാണ് പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍. അനബെല്ല സീരീസിലെ മൂന്നാമത്തെ ചിത്രവും കോണ്‍ജറിങ് സീരീസിലെ ഏഴാമത്തെ ചിത്രവുമാണിത്. ലോകമെമ്പാടും നിരവധി ആരധാകരാണ് ഈ ഹൊറര്‍ സീരീസിന്.

അന്നബെല്ലെ, ദ് നണ്‍ ചിത്രങ്ങളുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്ന ഗാരി ദാബേര്‍മാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ജയിംസ് വാന്‍, പീറ്റര്‍ സഫ്റാന്‍ എന്നിവര്‍ ചേര്‍ന്നാണ്. മാഡിസന്‍ ഐസ്മാന്‍, മകെന്ന ഗ്രേസ്, വേര ഫര്‍മിഗ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജോസഫ് ബിഷാരയാണ്. ചിത്രം ജൂണ്‍ 26 ന് പ്രദര്‍ശനത്തിനെത്തും.

ABOUT THE AUTHOR

...view details