കേരളം

kerala

ETV Bharat / sitara

ശിവകാര്‍ത്തികേയന്‍, നയന്‍താര, ഹിപ് ഹോപ് തമിഴ; മിസ്റ്റര്‍ ലോക്കലിലെ ഡാന്‍സ് നമ്പര്‍ സൂപ്പര്‍ - sivakarthikaeyan

ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന പുതിയ ചിത്രമായ മിസ്റ്റര്‍ ലോക്കലിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹിപ്ഹോപ് തമിഴ സംഗീതം നിര്‍വഹിച്ചിരിക്കുന്ന പാട്ട് ആരാധാകര്‍ ഏറ്റെടുത്ത് കഴിഞ്ഞു

ശിവകാര്‍ത്തികേയന്‍, നയന്‍താര, ഹിപ് ഹോപ് തമിഴ ; മിസ്റ്റര്‍ ലോക്കലിലെ ഡാന്‍സ് നമ്പര്‍ സൂപ്പര്‍

By

Published : Jun 1, 2019, 11:10 PM IST

വേലൈക്കാരന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന പുതിയ ചിത്രമായ മിസ്റ്റര്‍ ലോക്കലിലെ പുതിയ ഗാനം പുറത്തിറങ്ങി. എസ്കെയും ലേഡി സൂപ്പര്‍ സ്റ്റാറും ആടിതിമിര്‍ക്കുന്ന ഡാന്‍സ് നമ്പര്‍ മൂഡിലുള്ള വീഡോയ ഗാനമാണ് ഇപ്പോള്‍ മിസ്റ്റര്‍ ലോക്കലില്‍ നിന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്.

ഹിപ്ഹോപ് തമിഴ സംഗീതം നിര്‍വഹിച്ചിരിക്കുന്ന പാട്ട് ആരാധാകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. എം.രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ശരത്കുമാര്‍, സതീഷ്, യോഗി ബാബു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍ ദിനേശ് കൃഷ്ണന്‍ ബി ആണ്.

ABOUT THE AUTHOR

...view details