മേക്കപ്പില്ലാതെ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ മടികാണിക്കുന്നവരാണ് മിക്ക സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പോലും അത്തരത്തിലുള്ളതാവും. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി മേക്കപ്പില്ലാത്ത തന്‍റെ ക്ലോസ് അപ്പ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് കാജല്‍. ഇത് ഒരു വെല്ലുവിളി തന്നെയാണെന്ന് സമ്മതിച്ചാണ് കാജല്‍ ചിത്രം പങ്കുവെച്ചത്. 'സൗന്ദ്യര്യ വര്‍ധക ഉല്‍പന്നങ്ങള്‍ക്കായി ഒത്തിരി പണം മുടക്കുന്നു, എന്നാല്‍ ബാഹ്യ സൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നത്. അത് ഒരാളുടെ പെരുമാറ്റത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്' കാജല്‍ ചിത്രം പങ്കുവെച്ച് കുറിച്ചു.
മേക്കപ്പില്ലാതെ കാജല്‍; അമ്പരന്ന് ആരാധകര്‍ - instagrame
ബാഹ്യ സൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നതെന്ന് കാജല്‍ ചിത്രം പങ്കുവെച്ച് കുറിച്ചു. മിനിറ്റുകള്‍ക്കൊണ്ടാണ് കാജലിന്‍റെ ചിത്രം വൈറലായത്
മേക്കപ്പില്ലാതെ കാജല്‍ ; അമ്പരന്ന് ആരാധകര്‍
മിനിറ്റുകള്‍ക്കൊണ്ടാണ് കാജലിന്‍റെ ചിത്രം വൈറലായത്. കാജല്‍ ശരിക്കും സുന്ദരിയാണെന്നാണ് ചിത്രം കണ്ടശേഷം ആരാധകര്‍ പറയുന്നത്. തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്കിലാണ് കാജല്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്.
Last Updated : Jun 1, 2019, 10:09 PM IST