വിനയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ തകര്‍പ്പന്‍ വിജയത്തിനുശേഷം സെന്തില്‍ കൃഷ്ണ വീണ്ടും നായകനാകുന്നു. ജയരാജ് വിജയ് ഒരുക്കുന്ന ഈ നായര് പിടിച്ച പുലിവാലിലാണ് താരം വീണ്ടും നായകവേഷത്തിലെത്തുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണിയായി എത്തി കൈയ്യടി വാങ്ങിയിരുന്നു സെന്തില്‍ കൃഷ്ണ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ടൊവിനോ തോമസാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
സെന്തില്‍ കൃഷ്ണ വീണ്ടും നായകനാകുന്നു; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ടൊവിനോ - jayaraj vijay
ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ തകര്‍പ്പന്‍ വിജയത്തിനുശേഷം സെന്തില്‍ കൃഷ്ണ വീണ്ടും നായകനാകുന്നു. ജയരാജ് വിജയ് ഒരുക്കുന്ന ഈ നായര് പിടിച്ച പുലിവാലിലാണ് താരം വീണ്ടും നായകവേഷത്തിലെത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തോമസ് പുറത്തുവിട്ടു
സെന്തില്‍ കൃഷ്ണ വീണ്ടും നായകനാകുന്നു ; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ടൊവിനോ
ജെ.പി ജയരാജ്, സാക്കിര്‍ ഹൈദ്രോസ് എന്നിവര്‍ ചേര്‍ന്നാണ് ഈ നായര് പിടിച്ച പുലിവാല് നിര്‍മ്മിക്കുന്നത്. ബിജിപാലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല.