യുവ നടന്‍ ടൊവിനോ തോമസ് നായകനാകുന്ന ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടുവിന്‍റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21ന് ചിത്രം തീയേറ്ററുകളിലെത്തും. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയെ ആസ്പദമാക്കിയുള്ളതാണ്. സിനിമയില്‍ ചുവടുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ഇസഹാഖ് എബ്രഹാം എന്ന സിനിമാക്കാരന്‍റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്.
ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടു ജൂണ്‍ 21ന് എത്തും - tovino thomas
ടൊവിനോ തോമസ് നായകനാകുന്ന ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടുവിന്‍റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21ന് ചിത്രം തീയേറ്ററുകളിലെത്തും
ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടു ജൂണ്‍ 21ന് എത്തും
വൈറസിന് പിന്നാലെ ജൂണ്‍ ഇരുപത്തിയൊന്നിന് ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടു തിയേറ്ററുകളിലേക്ക് എത്തും. അനു സിത്താരയാണ് ചിത്രത്തിലെ നായിക. ടൊവിനോയുടേതായി മൂന്ന് ചിത്രങ്ങളാണ് ജൂണില്‍ തീയേറ്ററുകളില്‍ എത്തുന്നത്.