കേരളം

kerala

ETV Bharat / sitara

റൗഡി ബേബിക്ക് പുതിയ റെക്കോര്‍ഡ് ; അഞ്ച് മാസം കൊണ്ട് 50 കോടിയിലധികം കാഴ്ചക്കാര്‍

ധനുഷ് നായകയാനെത്തിയ മാരി 2 വിലേതാണ് റൗഡി ബേബി ഗാനം. ധനുഷും, സായ്പല്ലവിയും മികച്ച പ്രകടനം കാഴ്ചവെച്ച വീഡിയോ ഗാനം യുട്യൂബ് ട്രെന്‍റിങ്ങിലും ഒന്നാമതെത്തിയിരുന്നു

റൗഡി ബേബിക്ക് പുതിയ റെക്കോര്‍ഡ് ; അഞ്ച് മാസം കൊണ്ട് 50 കോടിയിലധികം കാഴ്ചക്കാര്‍

By

Published : Jun 2, 2019, 3:02 PM IST

തമിഴ് സൂപ്പര്‍ താരം ധനുഷിന്‍റെയും മലയാളത്തിന്‍റെ മലർ മിസ് സായ് പല്ലവിയുടെയും നൃത്തച്ചുവടുകള്‍കൊണ്ട് ശ്രദ്ധനേടിയ റൗഡി ബേബി എന്ന വീഡിയോ ​ഗാനത്തിന് പുതിയ റെക്കോർഡ്. റിലീസ് ചെയ്ത് അഞ്ച് മാസമാകുമ്പോൾ 50 കോടിയിലധികം പേരാണ് റൗഡി ബേബി യുട്യൂബിൽ മാത്രം കണ്ടത്. തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് നായകയാനെത്തിയ മാരി 2 വിലേതാണ് റൗഡി ബേബി ഗാനം. മികച്ച ഡാൻസറായ ധനുഷിന്‍റെ പ്രകടനത്തെ വെല്ലുന്നതാണ് റൗഡി ബേബിയിൽ സായ് പല്ലവിയുടെ ചുവടുകളും ഭാവപ്രകടനങ്ങളും എന്നാണ് ആരാധകരുടെ അഭിപ്രായം. സാധാരണ നായകന്മാർ മാത്രം ചെയ്യുന്ന ഫാസ്റ്റ് നമ്പർ സ്റ്റെപ്പുകളാണ് ധനുഷിനൊപ്പം സായ് പല്ലവി റൗഡി ബേബിയില്‍ ചെയ്തത്. ചുവടുകൾക്കൊപ്പം സായ് പല്ലവിയുടെ അഭിനയവും ആരാധകരുടെ മനം കവർന്നിരുന്നു.

ഇന്ത്യന്‍ സിനിമയിലെ മികവുറ്റ ഡാന്‍സറും അഭിനേതാവുമായ പ്രഭുദേവയാണ് ഗാനത്തിനായി നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. ധനുഷും, ദീയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയത് യുവൻ ശങ്കർരാജയാണ്. റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ഒരു കോടിയോളം പേരാണ് റൗഡി ബേബി ഗാനം യുട്യൂബിൽ കണ്ടത്. ടിക്-ടോക്കിലടക്കം വൈറലായ ഗാനം യുട്യൂബ് ട്രെന്‍റിങ്ങിലും ഒന്നാമതെത്തിയിരുന്നു.

ABOUT THE AUTHOR

...view details