കബീര്‍ സിങിലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഗാനമാണ് ഷാഹിദ്-കപൂർ കിയാര അദ്വാനി കോമ്പിനേഷനില്‍ ഇപ്പോള്‍ പുറത്തിറങ്ങിയത്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം യുട്യൂബ് ട്രെന്‍റിങ് ലിസ്റ്റില്‍ വീഡിയോ ഗാനം ഇടംപിടിക്കുകയും ചെയ്തു.
ഷാഹിദിന്‍റെ ഗംഭീര പ്രകടനവുമായി കബീര്‍ സിങിലെ റൊമാന്‍റിക് സോങ് - വിജയ് ദേവരകൊണ്ട
ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഷാഹിദ് കപൂര്‍ നായകനായി എത്തുന്ന കബീര്‍ സിങ്
തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയോട് നീതി പുലര്‍ത്തുന്ന തരത്തിലാണ് സിനിമ എന്ന് പറയാവുന്ന തരത്തിലാണ് ട്രെയിലറും പാട്ടുകളും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ബേക്കയാലെ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ആദ്യ നാലുവരികൾ തുടക്കത്തിലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് ദേവരകൊണ്ട ഹിറ്റാക്കി മാറ്റിയ അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കാണ് കബീര്‍ സിങ്. വ്യത്യസ്തമായ പ്രമേയം കൊണ്ട് തെന്നിന്ത്യന്‍ സിനിമ ലോകത്ത് മികച്ച പ്രതികരണമായിരുന്നു അര്‍ജ്ജുന്‍ റെഡ്ഡിക്ക് ലഭിച്ചത്.