കൊവിഡ് സ്ഥിരീകരിച്ച സിനിമാതാരങ്ങളുടെ പട്ടികയിലേക്ക് ഹോളിവുഡ് നടനും നിര്‍മാതാവുമായ ഡ്വെയ്ന്‍ ജോണ്‍സണും കുടുംബവും. തനിക്കും കുടുംബത്തിനും കൊവിഡ് ബാധിച്ചിരുന്നുവെന്നും ഇപ്പോള്‍ രോഗവിമുക്തി നേടിയെന്നും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു. മൂന്നാഴ്ച മുമ്പാണ് ഡ്വെയ്ന്‍ ജോണ്‍സണും ഭാര്യ ലോറെനും മക്കളായ ജാസ്മിന്‍, ടിയാന എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബ സുഹൃത്തുക്കളില്‍ നിന്നാണ് രോഗം പിടിപെട്ടതെന്നും പോരാട്ടത്തിനൊടുവില്‍ തങ്ങള്‍ രോഗമുക്തരായെന്നും ഡ്വെയ്ന്‍ പറഞ്ഞു.
നടന്‍ ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കൊവിഡില്‍ നിന്നും മുക്തി - ഡ്വെയ്ന്‍ ജോണ്‍സണും ഭാര്യ ലോറെനും
മൂന്നാഴ്ച മുമ്പാണ് ഡ്വെയ്ന്‍ ജോണ്‍സണും ഭാര്യ ലോറെനും മക്കളായ ജാസ്മിന്‍, ടിയാന എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബ സുഹൃത്തുക്കളില്‍ നിന്നാണ് രോഗം പിടിപെട്ടതെന്നും പോരാട്ടത്തിനൊടുവില്‍ തങ്ങള്‍ രോഗമുക്തരായെന്നും ഡ്വെയ്ന്‍.
'ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയങ്ങളിലൂടെയാണ് താനും കുടുംബവും കടന്നുപോയത്. കുട്ടികള്‍ക്ക് കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും തനിക്കും ഭാര്യയ്ക്കും ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊവിഡിനെതിരെ എല്ലാവരും ജാഗരൂകരാകണം' ഡ്വെയ്ന്‍ പറഞ്ഞു. താന്‍ പ്രഥമ പരിഗണന നല്‍കുന്നത് കുടുംബത്തിന്‍റെ സുരക്ഷക്കാണെന്നും മുമ്പ് പലതരം മുറിവുകളും ഒടിവുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കൊവിഡ് പോസിറ്റീവ് ആയതിന് ശേഷമുള്ള ജീവിതം വളരെ വ്യത്യസ്തമായിരുന്നുവെന്നും താരം വീഡിയോയിലൂടെ പറഞ്ഞു.
ജുമാന്‍ജി സീരിസ്, മമ്മി റിട്ടേണ്‍സ്, ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ് സീരിസ് തുടങ്ങിയ ജനപ്രിയ ഹിറ്റ് ചിത്രങ്ങളില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഡ്വെയ്ന്‍ ദി റോക്ക് എന്ന റിങ് നാമത്തിലാണ് അറിയപ്പെടുന്നത്.