സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ സംവിധായകൻ, മുഖ്യ വേഷങ്ങളിൽ ദുൽഖർ സൽമാനും കല്യാണി പ്രിയദര്‍ശനും. ഒപ്പം 15 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്നു. ആരാധകർ ഏറെ കാത്തിരിക്കുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. കാര്‍ത്തിക്കും കെ.എസ്. ചിത്രയും ചേര്‍ന്നാലപിച്ച് അല്‍ഫോന്‍സ് ജോസഫ് ഈണം പകർന്ന ഗാനത്തിന്‍റെ വരികൾ സന്തോഷ് വർമയും ഡോ. കൃതയും ചേർന്ന് തയ്യാറാക്കിയിരിക്കുന്നു.
നവരാത്രി ഗാനവുമായി 'വരനെ ആവശ്യമുണ്ട്' എത്തി - Kalyani Priyadashan
കാര്‍ത്തിക്കും കെ.എസ്. ചിത്രയും ചേര്‍ന്നാലപിച്ച ഗാനത്തിന് സന്തോഷ് വർമയും ഡോ. കൃതയും ചേർന്നാണ് വരികള്‍ ഒരുക്കിയത്
വരനെ ആവശ്യമുണ്ട്
ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകൻ അനൂപ് തന്നെയാണ് ഒരുക്കുന്നത്. പൂര്‍ണമായും കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ മേജർ രവിയും മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവന്‍റെ മകന്‍ സര്‍വജിത്ത് അഭിനയത്തിലേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണിത്. വാർഫെയർ ഫിലിംസും എം സ്റ്റാർ എന്‍റർടെയ്‌ന്‍മെന്‍റ്സുമാണ് ചിത്രത്തിന്‍റെ നിർമാണം.