തിരുവനന്തപുരം: വോഗ് മാഗസിന്‍റെ ലീഡർ ഓഫ് ദ ഇയർ പുരസ്‌കാരം ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചറെന്ന് ദുൽഖർ സല്‍മാന്‍ പറഞ്ഞു. വോഗ് ഇന്ത്യയ്‌ക്ക് വേണ്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദുല്‍ഖര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാരത്തില്‍ ഏറെ അഭിമാനിക്കുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.
വോഗ് മാഗസിന്‍റെ ലീഡർ ഓഫ് ദി ഇയർ പുരസ്‌കാരം മന്ത്രി കെകെ ശൈലജക്ക് ;പുരസ്‌കാരം പ്രഖ്യാപിച്ച് ദുൽഖർ സല്‍മാന്‍ - വോഗ് മാഗസീന്‍റെ ലീഡർ ഓഫ് ദി ഇയർ പുരസ്‌കാരം
നടൻ ദുൽഖർ സൽമാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചറെന്ന് ദുൽഖർ സല്‍മാന്‍
പുരസ്‌കാരം കൊവിഡിനെതിരായി പ്രവർത്തിച്ച ഉദ്യോഗസ്ഥർ മുതൽ ഫീൽഡ് വർക്കർ വരെയുള്ള ആരോഗ്യപ്രവർത്തകർക്ക് സമർപ്പിക്കുന്നതായി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. വോഗ് ഇന്ത്യ വോരിയർ ഓഫ് ദ ഇയറായി നഴ്‌സ് രേഷ്മ മോഹൻദാസ്, ഡോ. കമല റാംമോഹൻ, പൈലറ്റ് സ്വാതി റാവൽ, റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ മേഖലകളിൽ സ്വാധീനം തെളിയിക്കുകയും സംഭാവനകൾ നൽകുകയും ചെയ്യുന്ന സ്ത്രീകളെയാണ് വോഗ് മാഗസിൻ വുമൺ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കുന്നത്.
ഫാഷൻ, ലൈഫ്‌സ്റ്റൈൽ മാസികയായ വോഗിന്‍റെ ഇന്ത്യൻ പതിപ്പിന്‍റെ കവര്‍ഗേളായും കെ.കെ ശൈലജ ടീച്ചറുടെ ചിത്രം വന്നിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിൽ കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ടുകളും ലേഖനങ്ങളും വന്നിരുന്നു. യുഎൻ പാനൽ ചർച്ചയിൽ ആരോഗ്യമന്ത്രി പങ്കെടുക്കുകയും ചെയ്‌തിരുന്നു. രണ്ട് വര്‍ഷം മുമ്പ് നിപ വൈറസ് പടര്‍ന്നപ്പോഴും അതിജീവനത്തിന്‍റെ മാതൃക കേരളത്തിന് കാണിച്ച് തന്നതും ശൈലജ ടീച്ചര്‍ തന്നെയായിരുന്നു.
TAGGED:
Minister Shailaja Teacher