ഡിക്യുവിന്‍റെ ജന്മദിനത്തിൽ 'കുറുപ്പി'ന്‍റെ അണിയറപ്രവർത്തകർ ആരാധർക്ക് സമ്മാനിച്ചത് മാസ് ഡയലോഗും പറഞ്ഞ് മാസായെത്തുന്ന ദുൽഖറിന്‍റെ സ്‌നീക്ക് പീക്ക് വീഡിയോയാണ്. "ഇനി എന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും. അത് കാക്കി ആണേലും ശരി, ഖദറാണേലും ശരി," പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന കുറുപ്പ് ചിത്രത്തിന്‍റെ സ്‌നീക്ക് പീക്ക വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്.
ഇനി എന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും: മാസായി ദുൽഖറിന്‍റെ 'കുറുപ്പ്' - shobita
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന കുറുപ്പ് ചിത്രത്തിലെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി.
ദുൽഖറിന്‍റെ ആദ്യചിത്രം സെക്കന്‍റ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് എന്ന ബിഗ് ബജറ്റ് ചിത്രവും സംവിധാനം ചെയ്യുന്നത്. 35 കോടി ബജറ്റിൽ ഒരുക്കുന്ന മലയാള ചലച്ചിത്രം എം സ്റ്റാര്‍ ഫിലിംസും വെയ്ഫെറര്‍ ഫിലിംസും ചേർന്ന് നിർമിക്കുന്നു. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി എന്നിവർക്കൊപ്പം ബോളിവുഡ് നടി ശോഭിത ധുലിപാലയും പ്രധാന വേഷത്തിലെത്തുന്നു. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ് ചിത്രങ്ങളുടെ സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. വിവേക് ഹർഷൻ എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നത് നിമിഷ് രവിയാണ്.