കേരളം

kerala

ETV Bharat / sitara

എസ്ഐ അരവിന്ദ് കരുണാകരന് ഗുഡ്ബൈ; 'സല്യൂട്ട്' പൂർത്തിയായി - shooting completed salute movie news

റോഷൻ ആൻഡ്രൂസിന്‍റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട്ട് സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നിർമാതാവ് കൂടിയായ ദുൽഖർ തന്നെയാണ് ഷൂട്ടിങ് പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ചത്.

സല്യൂട്ട് പൂർത്തിയായി വാർത്ത  സല്യൂട്ട് സിനിമ ഷൂട്ടിങ് വാർത്ത  എസ്ഐ അരവിന്ദ് കരുണാകരൻ വാർത്ത  dulquer salmaan's salute wrapped up news latest  dulquer salmaan cinema news latest  roshen andrews salute dq news  shooting completed salute movie news  റോഷൻ ആൻഡ്രൂസ് ദുൽഖർ സല്യൂട്ട് വാർത്ത
എസ്ഐ അരവിന്ദ് കരുണാകരന് ഗുഡ്ബൈ

By

Published : Apr 10, 2021, 11:15 AM IST

ലാൽ ജോസിന്‍റെ വിക്രമാദിത്യന് ശേഷം ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന സല്യൂട്ട് സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഷൂട്ടിങ് പൂർത്തിയായ സന്തോഷം ദുൽഖർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

"സിനിമയുടെ പാക്ക് അപ്പ്!! അരവിന്ദ് കരുണാകരന് സല്യൂട്ട് നൽകിക്കൊണ്ട് വിട പറയുന്നു. എനിക്ക് ഇങ്ങനെയൊരു അവസരം നൽകിയതിന് റോഷൻ ആൻഡ്രൂസ് ചേട്ടന് നന്ദി. ഞാൻ ചിത്രം ശരിക്കും ആസ്വദിച്ചു." സല്യൂട്ട് ഈ ലോകവുമായി പങ്കിടുന്നതിനായി അതിയായി കാത്തിരിക്കുകയാണെന്നും ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫെബ്രുവരി മൂന്നിനാണ് സല്യൂട്ടിന്‍റെ ചിത്രീകരണം ആരംഭിച്ചത്. തിരുവനന്തപുരമായിരുന്നു പ്രധാന ലൊക്കേഷൻ. ചിത്രത്തിൽ ദുൽഖർ എസ്ഐ അരവിന്ദ് കരുണാകരനായി വേഷമിടുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഡയാന പെന്‍റിയാണ് നായികയാകുന്നത്. മനോജ് കെ. ജയൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് ടീം ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നു. ദുൽഖർ സൽമാന്‍റെ നിർമാണ കമ്പനിയായ വേഫെറര്‍ ഫിലിംസാണ് സല്യൂട്ട് നിർമിക്കുന്നത്.

ABOUT THE AUTHOR

...view details