കേരളം

kerala

By

Published : Apr 4, 2021, 7:05 PM IST

ETV Bharat / sitara

ദുൽഖറിന്‍റെ 'സല്യൂട്ട്'; ടീസർ പുറത്ത്

ബോളിവുഡ് നടി ഡയാന പെന്‍റിയാണ് സല്യൂട്ടിൽ ദുൽഖറിന്‍റെ നായിക. ഡയാനയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

ദുൽഖർ സല്യൂട്ട് ടീസർ വാർത്ത  ദുൽഖർ സൽമാൻ സല്യൂട്ട് വാർത്ത  റോഷൻ ആൻഡ്രൂസ് ദുൽഖർ സിനിമ വാർത്ത  salute teaser released latest news  salute dulquer salmaan news latest  dulquer salmaan diana penty news  dulquer salmaan roshan andrews film news
ദുൽഖറിന്‍റെ സല്യൂട്ട്

റോഷൻ ആൻഡ്രൂസിന്‍റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ പൊലീസായെത്തുന്ന സല്യൂട്ടിലെ ടീസർ പുറത്തിറങ്ങി. ബോബി- സഞ്ജയ് കൂട്ടുകെട്ട് ഒരുക്കുന്ന തിരക്കഥയില്‍ ഇതാദ്യമായാണ് ദുൽഖറും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്നത്. കോക്ക് ടെയിൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഡയാന പെന്‍റിയാണ് നായിക. മനോജ് കെ. ജയൻ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, സായ് കുമാർ എന്നിവരും സല്യൂട്ടിൽ മുഖ്യതാരങ്ങളാകുന്നു.

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് മലയാള ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. അസ്‍ലം പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ശ്രീകർ പ്രസാദാണ്. ദിലീപ് സുബ്ബരായനാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ദുൽഖർ സൽമാന്‍റെ വേഫെയറർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.

ABOUT THE AUTHOR

...view details