ദുൽഖർ സൽമാന്‍റെ തമിഴ് ചിത്രം ഹേയ് സിനാമികയുടെ ചിത്രീകരണം പൂർത്തിയായി. പ്രശസ്‌ത കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധായികയാകുന്ന ചിത്രത്തിൽ അദിതി റാവു ഹൈദരിയും കാജൽ അഗർവാളുമാണ് നായികമാർ. സിനിമയിലെ ലൊക്കേഷൻ സ്റ്റില്ലുകളും പാക്ക് അപ്പിന് ശേഷം എല്ലാവരും ഒരുമിച്ചെടുത്ത ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് ഹേയ് സിനാമികയുടെ ചിത്രീകരണം പൂർത്തിയായെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് സിനിമാ ഷൂട്ടിങ് പൂർത്തിയാക്കിയതെന്നും അണിയറപ്രവർത്തകർ പറഞ്ഞു.
ബ്രിന്ദ മാസ്റ്ററിന്‍റെ ഡിക്യു ചിത്രം 'ഹേയ് സിനാമിക' പൂർത്തിയായി - dulquer salmaan's film brinda master news
പ്രശസ്‌ത കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാന്‍റെ തമിഴ് ചിത്രം ഹേയ് സിനാമികയുടെ ചിത്രീകരണം പൂർത്തിയായി. അദിതി റാവു ഹൈദരി, കാജൽ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
കഴിഞ്ഞ മാർച്ചിൽ ഹേയ് സിനാമികയുടെ ഷൂട്ടിങ് ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് കാരണം നിർമാണം നിർത്തിവക്കേണ്ടി വന്നു. ഈ വർഷം റിലീസ് ചെയ്‌ത കണ്ണും കണ്ണും കൊള്ളയടിത്താൽ ആണ് ദുൽഖറിന്‍റെ ഒടുവിൽ റിലീസായ തമിഴ് ചിത്രം. മിഷ്കിന്‍റെ സൈക്കോക്ക് ശേഷം അദിതി അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രം കൂടിയാണ് ഹേയ് സിനാമിക. ദുൽഖർ- നിത്യ മേനോൻ ജോഡിയിൽ മണിരത്നം സംവിധാനം ചെയ്ത റൊമാന്‍റിക് ചിത്രം ഓകെ കൺമണിയിലെ ഗാനത്തിൽ നിന്നാണ് ഹേയ് സിനാമിക എന്ന ടൈറ്റിലെടുത്തിരിക്കുന്നത്.
96 എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി സുപരിചിതനായ, മലയാളി സംഗീതജ്ഞൻ ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ജിയോ സ്റ്റുഡിയോസ് നിര്‍മിക്കുന്ന റൊമാന്‍റിക് ചിത്രം തമിഴിന് പുറമെ തെലുങ്കിലും റിലീസ് ചെയ്യും.