Hey Sinamika Megham song : നടന്‍ ദുല്‍ഖര്‍ സല്‍മാന് ഇത്തവണ വാലന്‍റൈന്‍സ് ദിനം നേരത്തെയെത്തും. ഫെബ്രുവരി 10നാണ് ഇത്തവണ ദുല്‍ഖര്‍ വാലന്‍റൈന്‍സ് ദിനം ആഘോഷിക്കുന്നത്. തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുതിയ വാലന്‍റൈന്‍ വിശേഷങ്ങളുമായി ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'ഈ വർഷം വാലന്‍ന്‍റൈൻസ് ദിനം നേരത്തെ എത്തും! ഫെബ്രുവരി 10ന് ഞാനും അദിതി റാവു ഹൈദരിയും ആദ്യമായി ഒന്നിച്ചെത്തുന്ന 'ഹേയ് സിനാമിക'യിലെ 'മേഘം' എന്ന പ്രണയ ഗാനം പുറത്തിറങ്ങും. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം.' -ദുല്‍ഖര്‍ കുറിച്ചു. ചിത്രത്തിലെ അദിതി റാവുവിനൊപ്പമുള്ള ഒരു പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് ദുല്‍ഖര്‍ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
Hey Sinamika songs: നേരത്തെ ചിത്രത്തിലെ 'തോഴി', 'അച്ചമില്ലൈ' എന്നീ ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. 'തോഴി' പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചപ്പോള്‍ 'അച്ചമില്ലൈ' ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു.
Dulquer Salmaan 33rd movie : ദുല്‍ഖര്‍ സല്‍മാന്‍റെ 33ാമത് ചിത്രമാണിത്. കോമഡി റൊമാന്‍റിക് വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. കൊറിയോഗ്രാഫര്‍ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഹേയ് സിനാമിക'.