Salute release postponed: റോഷന്‍ ആന്‍ഡ്രൂസ്- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'സല്യൂട്ടി'ന്‍റെ റിലീസ് നീട്ടി. 'സല്യൂട്ട്' റിലീസ് നീട്ടിയ വിവരം ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.
കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്‍റെ റിലീസ് നീട്ടിവെച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ജനുവരി 14നായിരുന്നു 'സല്യൂട്ടി'ന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. എത്രയും വേഗം തന്നെ 'സല്യൂട്ട്' റിലീസിനെത്തിക്കാന്‍ ശ്രമിക്കുമെന്നും ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചിട്ടുണ്ട്.
Dulquer Salmaan about Salute:'പ്രേക്ഷകരെ പോലെ ചിത്രത്തിന്‍റെ റിലീസിന് തങ്ങളും ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ സാമൂഹിക പ്രതിബദ്ധതയ്‌ക്ക് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നു. കൊവിഡ്, ഒമിക്രോണ്‍ കേസുകളിലുണ്ടായ വര്‍ധന കണക്കിലെടുത്ത് ബുദ്ധിമുട്ടുള്ള തീരുമാനം ഞങ്ങള്‍ക്ക് എടുക്കേണ്ടി വന്നിരിക്കുകയാണ്.
'സല്യൂട്ടി'ന്‍റെ റിലീസ് നീട്ടുകയാണ്. നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ ഇതുപോലെയുള്ള സമയത്ത് ആരോഗ്യത്തിനും സുരക്ഷയ്‌ക്കുമായിരിക്കണം നാം പ്രാമുഖ്യം കൊടുക്കേണ്ടത്. കഴിയാവുന്നതില്‍ നേരത്തെ ഞങ്ങള്‍ എത്തും. എല്ലാവരുടെയും പിന്തുണയ്‌ക്ക് നന്ദി.'-ദുല്‍ഖര്‍ കുറിച്ചു.