സഹോദരിയോടൊപ്പമുള്ള ഫോട്ടോ ആദ്യമായി ആരാധകര്‍ക്കായി പങ്കുവെച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സഹോദരി സുറുമിക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ടാണ് ദുല്‍ഖര്‍ ഇത്താത്തയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. 'ബിഗ് എം' കുടുംബത്തെ സ്നേഹിക്കുന്നവര്‍ക്ക് ദുല്‍ഖര്‍ മലയാളിക്ക് സുപരിചിതനാണെങ്കിലും സുറുമിയെ കാണാന്‍ കിട്ടാറില്ല.... ഇതുവരെ സഹോദരിക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍മീഡിയകളില്‍ പങ്കുവെക്കാതിരുന്നതിനുള്ള കാരണവും ദുല്‍ഖര്‍ ഇത്താത്ത സുറുമിക്ക് വേണ്ടി എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹോദരിയുടെ സ്വകാര്യതയ്‌ക്ക് കോട്ടം സംഭവിക്കാതിരിക്കാനായിരുന്നു ഫോട്ടോകള്‍ പങ്കുവെക്കാതിരുന്നതെന്നാണ് ദുല്‍ഖര്‍ കുറിച്ചത്. സഹോദരിയെന്നതിലുപരി അമ്മയുടെ സ്ഥാനമാണ് മനസില്‍ സുറുമിക്കെന്നും ദുല്‍ഖര്‍ കുറിച്ചു.
'സഹോദരിയെന്നതിലുപരി നിങ്ങളെനിക്ക് അമ്മയെപോലെയാണ്, ഇത്താത്തയ്‌ക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍ - dulquer salmaan sister surumi
സഹോദരി സുറുമിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നതിന് വേണ്ടിയാണ് സഹോദരിക്കൊപ്പമുള്ള ഫോട്ടോ ആദ്യമായി സോഷ്യല്‍മീഡിയയില്‍ ദുല്‍ഖര്‍ പങ്കുവെച്ചത്.
'ഞാന്‍ സാധാരണയായി ഇത് ഒരിക്കലും ചെയ്യാറില്ല നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നതുകൊണ്ട്.... എന്‍റെ ചുമ്മിത്താതയ്ക്ക്, ഇത്തയ്ക്ക്, താത്‌സിന് ജന്മദിനാശംസകള്‍... നീ എന്‍റെ ഏറ്റവും പഴയ സുഹൃത്തും സഹോദരി എന്നതിനുപരി അമ്മയുമാണ്. ഞാന്‍ നിന്‍റെ ആദ്യ കുട്ടിയെ പോലെയാണ്... നിങ്ങള്‍ വളരെ മനോഹരമായി ബാലന്‍സ് ചെയ്‌ത് കൊണ്ടുപോകുന്ന നിരവധി റോളുകളും നമ്മുടെ പ്രിയപ്പെട്ട ഓര്‍മ്മകളും മനസില്‍ നിറയുന്നു... ഞാന്‍ കൊണ്ടുകളയാതിരിക്കാന്‍ പപ്പ സൂക്ഷിച്ചു വെയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ എനിക്കായി കട്ടെടുക്കുന്ന എന്‍റെ ക്രൈം പാര്‍ട്‌ണര്‍. ഞങ്ങള്‍ രണ്ടുപേരുടെയും മാത്രമായ ഗെയിമുകളും തമാശകളും. കുട്ടിക്കാലം മുതലേ സിനിമകളോടും സംഗീതത്തോടും കാര്‍ട്ടൂണുകളോടും ഉളള പൊതുസ്നേഹം. ഞാന്‍ കുഴപ്പത്തിലാകുമ്പോള്‍ എല്ലായ്‌പ്പോഴും എനിക്ക് പിന്തുണ നല്‍കുന്നയാള്‍.... മികച്ച മകള്‍, സഹോദരി, സുഹൃത്ത്, മരുമകള്‍, ചെറുമകള്‍... ഭാര്യ അമുവിനും എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഇത്ത.... എന്‍റെ മറിയയുടെ അമ്മായായി നിങ്ങള്‍ ഇരിക്കുന്നതാണ് എനിക്ക് പ്രിയപ്പെട്ടത്... അത് ഓരോ തവണയും എന്‍റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. ഈ വര്‍ഷം നിങ്ങള്‍ക്ക് സന്തോഷങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ഒന്നാകട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു... നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം. ജന്മദിനാശംസകള്‍ ഇത്ത' ദുല്‍ഖര്‍ കുറിച്ചു.
ദുല്‍ഖറിന്‍റെ ജന്മദിനാശംസ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ നസ്രിയ നസീം, പൃഥ്വിരാജ്, സൗബിന്‍ ഷാഹിര്‍ അടക്കമുള്ള സിനിമാ താരങ്ങള്‍ സുറുമിക്ക് പിറന്നാള്‍ ആശംസകളുമായി എത്തി.