കേരളം

kerala

ETV Bharat / sitara

ജീവിതത്തിനും സ്വപ്‌നങ്ങൾക്കും അർഥവും ലക്ഷ്യവും തന്ന പങ്കാളി.... അമാലിന് ദുൽഖറിന്‍റെ പിറന്നാൾ പോസ്റ്റ് - amaal dulquer salmaan birthday news

പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബന്‍റെ ഭാര്യ പ്രിയ, നസ്രിയ നസീം എന്നിവരും അമാലിന് ജന്മദിനാശംസകൾ അറിയിച്ചു.

ദുൽഖർ സൽമാൻ അമാൽ ജന്മദിനം വാർത്ത  ദുൽഖറിന്‍റെ പിറന്നാൾ പോസ്റ്റ് പുതിയ വാർത്ത  ദുൽഖർ സൽമാൻ പുതിയ വാർത്ത  amaal birthday news update  amaal dulquer salmaan birthday news  dulquer salmaan wife news latest
ദുൽഖറിന്‍റെ പിറന്നാൾ പോസ്റ്റ്

By

Published : Sep 4, 2021, 5:12 PM IST

തന്‍റെ പ്രിയപ്പെട്ടവളുടെ വളരെ സ്‌പെഷ്യലായ ദിവസത്തിൽ, ചിത്രങ്ങളും മനോഹരമായ കുറിപ്പും പങ്കുവച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ഭാര്യക്ക് പിറന്നാൾ ആശംസ കുറിച്ചുകൊണ്ട് തന്‍റെ ജീവിതത്തിൽ അമാലിന്‍റെ പ്രാധാന്യത്തെ കുറിച്ചാണ് യുവനടൻ വാചാലനായത്.

യാത്രകളിലും ആഘോഷങ്ങളിലും സ്വപ്‌നങ്ങളിലും, അങ്ങനെ ജീവിതയാത്രയുടെ എല്ലാ ഭാഗങ്ങളിലും തന്നോടൊപ്പം ചേർന്നുനിൽക്കുന്ന അമാല്‍ ഇല്ലാത്ത ജീവിതം തനിക്ക് സങ്കല്‍പ്പിക്കാനാകില്ലെന്ന് ദുല്‍ഖര്‍ കുറിച്ചു. തന്‍റെ ജീവിതത്തിലേക്ക് വന്നതിനും അതിനൊരു ലക്ഷ്യവും അർഥവും നല്‍കിയതിനും നന്ദി പറയുന്നുവെന്നും ദുല്‍ഖര്‍ സൽമാൻ ഫേസ്‌ബുക്കിൽ എഴുതി.

തന്‍റെ സ്വപ്‌നങ്ങൾക്ക് പ്രോത്സാഹനവും ഭയങ്ങളും അരക്ഷിതാവസ്ഥയും മാറ്റിത്തന്നത് അമാൽ ആണ്. തന്‍റെ ബലവും കരുത്തും പ്രിയപ്പെട്ട ഭാര്യയാണെന്നും നടൻ പറഞ്ഞു.

ദുൽഖർ അമാലിന് നൽകിയ ബർത്ത്‌ഡേ പോസ്റ്റ്

'നിന്‍റെ ജന്മദിനത്തിന്‍റെ ഒരു പതിറ്റാണ്ട് കഴിഞ്ഞാലും നിന്നെ കുറിച്ച് എഴുതാനുള്ള കാര്യങ്ങള്‍ തീരുന്നില്ല. കാൻഡിഡ് ഫോട്ടോകൾക്കായി പോസ് ചെയ്യുന്നതും ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതും, ഒരുമിച്ച് സാഹസിക യാത്രകൾ നടത്തുന്നതും... അങ്ങനെ പരസ്‌പരം മനസിലാക്കുക, നമ്മള്‍ എത്ര വളര്‍ന്നാലും ഒരുമിച്ച് സമയം ചെലവഴിക്കുക.

നീയില്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിക്കാനാവില്ല. എന്‍റെ ജീവിതപങ്കാളി, എന്‍റെ ബോബി മൊമ്മ, എന്‍റെ ആത്മധൈര്യവും എന്‍റെ സുരക്ഷിതത്വവും. എന്‍റെ ജീവിതത്തിലേക്ക് വന്ന്, അതിന് അർഥവും ലക്ഷ്യവും തന്നതിന് നന്ദി. എന്‍റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയതിനും എന്‍റെ ഭയവും അരക്ഷിതാവസ്ഥയും മാറ്റി തന്നതിനും നന്ദി. ഞാന്‍ നിന്നെ വളരെ കാലമായി സ്നേഹിക്കുന്നു ജന്മദിനാശംസകള്‍ ബേബി,' എന്ന് ദുല്‍ഖര്‍ കുറിപ്പിൽ പറഞ്ഞു.

Also Read: ഇന്‍റർനെറ്റിൽ തരംഗമായി നസ്രിയ പകർത്തിയ സൗഹൃദ- കുടുംബ ചിത്രം

അമാലിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തുകൊണ്ട് നടൻ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബന്‍റെ ഭാര്യ പ്രിയ, നസ്രിയ നസീം എന്നിവരും പിറന്നാൾ ആശംസ അറിയിച്ചു.

ABOUT THE AUTHOR

...view details