കേരളം

kerala

By

Published : Dec 22, 2021, 4:15 PM IST

ETV Bharat / sitara

Salute New Poster : അരവിന്ദ്‌ കരുണാകരന്‍ മിഷനിലാണ് ; സല്യൂട്ടുമായി ദുല്‍ഖര്‍

Salute New Poster : ദുല്‍ഖര്‍ സല്‍മാന്‍റെ സല്യൂട്ടിലെ പോസ്‌റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി

Dulquer Salmaan Salute  Salute new poster out  സല്യൂട്ടുമായി ദുല്‍ഖര്‍  അരവിന്ദ്‌ കരുണാകരന്‍ ഒരു മിഷനിലാണ്  സല്യൂട്ടിലെ പോസ്‌റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി  Mammootty Dulquer shared Salute poster  Dulquer Salmaan as cop in Salute  Salute cast and crew  Dulquer Salmaan 2022 movies
Salute new poster out : അരവിന്ദ്‌ കരുണാകരന്‍ ഒരു മിഷനിലാണ്.. സല്യൂട്ടുമായി ദുല്‍ഖര്‍

Salute new poster out : ദുല്‍ഖര്‍ ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന ചിത്രമാണ് 'സല്യൂട്ട്‌'. റോഷന്‍ ആന്‍ഡ്രൂസ്‌-ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'സല്യൂട്ട്' തിയേറ്ററുകളിലെത്താനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്‌റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടിരിക്കുകയാണ്. 2022 ജനുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Mammootty Dulquer shared Salute poster : 'അരവിന്ദ്‌ കരുണാകരന്‍ ഒരു മിഷനിലാണ്! സല്യൂട്ട്‌.. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 2022 ജനുവരി 14ന്‌ ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.' -'സല്യൂട്ടി'ന്‍റെ പോസ്‌റ്റര്‍ പങ്കുവച്ച് മമ്മൂട്ടി കുറിച്ചു. ഇതേ പോസ്‌റ്റ്‌ തന്നെ ദുല്‍ഖറും തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

Dulquer Salmaan as cop in Salute : പൊലീസ്‌ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ എസ്‌.ഐ അരവിന്ദ്‌ കരുണാകരന്‍റെ വേഷമാണ് ദുല്‍ഖറിന്. ബോളിവുഡ്‌ താരം ഡയാന പെന്‍റിയാണ് 'സല്യൂട്ടി'ല്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ഡയാനയുടെ ആദ്യ മലയാള സിനിമ കൂടിയാണ് 'സല്യൂട്ട്‌'. ലക്ഷ്‌മി ഗോപാല സ്വാമി, മനോജ്‌ കെ ജയന്‍, സാനിയ ഇയ്യപ്പന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Salute cast and crew : ബോബി സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മാണം. വേഫാറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് 'സല്യൂട്ട്'. അസ്ലം കെ പുരയില്‍ ആണ് ഛായാഗ്രഹണം. ജേക്‌സ്‌ ബിജോയിയാണ് സംഗീതം. ശ്രീകര്‍ പ്രസാദ്‌ എഡിറ്റിങ്ങും നിര്‍വഹിക്കും.

Dulquer Salmaan 2022 movies : ദുല്‍ഖര്‍ സല്‍മാന്‌ ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു വര്‍ഷമാകും 2022. നിരവധി സിനിമകളാണ് അടുത്ത വര്‍ഷം താരത്തെ കാത്തിരിക്കുന്നത്. ദുല്‍ഖറിന്‍റെ മറ്റൊരു ചിത്രം കൂടി 2022ല്‍ റിലീസിനെത്തും. ബ്രിന്ദ ഒരുക്കുന്ന 'ഹേയ്‌ സിനാമിക' എന്ന ചിത്രം 2022 ഫെബ്രുവരി 25നാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. കാജല്‍ അഗര്‍വാള്‍, അദിതി റാവു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കഴിഞ്ഞ ദിവസം 'ഹേയ്‌ സിനാമിക' യിലെ കളര്‍ഫുള്‍ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ്‌ ഫേസ്‌ബുക്ക്‌ പേജിലൂടെ പോസ്‌റ്റര്‍ പുറത്തുവിട്ടത്.

Also Read : പ്രിയ പത്നിക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍.. കാണാം മനോഹര ചിത്രങ്ങള്‍

ABOUT THE AUTHOR

...view details