കേരളം

kerala

ETV Bharat / sitara

സൂപ്പര്‍ സര്‍പ്രൈസ്‌! പറഞ്ഞതിലും ഒരു ദിവസം മുമ്പേ സല്യൂട്ട്‌ എത്തി... - Dulquer Salmaan as cop in Salute

Salute is streaming on SonyLiv: ദുല്‍ഖര്‍ സല്‍മാന്‍റെ 'സല്യൂട്ട്‌' റിലീസ്‌ ചെയ്‌തു. ദുല്‍ഖര്‍ സല്‍മാന്‍ ആണ് 'സല്യൂട്ട്‌' സ്‌ട്രീമിങ്‌ തുടങ്ങിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്‌.

Salute is streaming on SonyLiv  Dulquer Salmaan Salute  ഒരു ദിവസം മുമ്പേ സല്യൂട്ട്‌ എത്തി  Salute release date  Dulquer Salmaan as cop in Salute  Salute cast and crew
സൂപ്പര്‍ സര്‍പ്രൈസ്‌! പറഞ്ഞതിലും ഒരു ദിവസം മുമ്പേ സല്യൂട്ട്‌ എത്തി...

By

Published : Mar 17, 2022, 5:58 PM IST

Salute is streaming on SonyLiv: സര്‍പ്രൈസുമായി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രം 'സല്യൂട്ട്‌' പറഞ്ഞതിലും ഒരു ദിവസം മുമ്പെത്തി. ദുല്‍ഖര്‍ സല്‍മാന്‍ ആണ് 'സല്യൂട്ട്‌' സ്‌ട്രീമിങ്‌ തുടങ്ങിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്‌. എല്ലാവരും 'സല്യൂട്ട്‌' കാണുന്നത്‌ വരെ കാത്തിരിക്കാന്‍ ആകില്ലെന്ന്‌ കുറിച്ചു കൊണ്ടാണ് ദുല്‍ഖര്‍ ഇക്കാര്യം ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്‌.

'സർപ്രൈസ് സർപ്രൈസ്!! എല്ലാവരും 'സല്യൂട്ട്' കാണുന്നത് വരെ കാത്തിരിക്കാൻ ഞങ്ങൾക്ക് ഇനിയും കഴിയില്ല. അതിനാൽ ഒരു ദിവസം നേരത്തെ റിലീസ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. 'സല്യൂട്ട്' ഇപ്പോൾ സോണി ലിവില്‍ ലഭ്യമാണ്. ഞങ്ങളുടെ സ്നേഹത്തിന്‍റെ അധ്വാനം എല്ലാവരും ആസ്വദിക്കുക.' - 'സല്യൂട്ടി'ന്‍റെ വീഡിയോ ലിങ്ക്‌ പങ്കുവച്ച്‌ കൊണ്ട്‌ ദുല്‍ഖര്‍ കുറിച്ചു.

Salute release date: ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍റെ 'സല്യൂട്ടി'നായി. മാര്‍ച്ച്‌ 18ന്‌ റിലീസ്‌ ചെയ്യുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഒരു ദിനം മുമ്പ്‌ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്‌, തെലുങ്ക്‌ കന്നഡ എന്നീ ഭാഷകളിലായാണ് റിലീസിനെത്തിയിരിക്കുന്നത്‌.

സല്യൂട്ട്‌' തിയേറ്റര്‍ റിലീസായിരിക്കുമെന്നാണ്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍ ഒടിടി റിലീസായി എത്തുമെന്ന്‌ സോണി ലിവ്‌ ഇന്ത്യയുടെ ഓഫീഷ്യല്‍ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. സല്യൂട്ട്‌ ഒടിടി റിലീസുമായി ബന്ധപ്പെട്ട്‌ ദുല്‍ഖര്‍ ചിത്രങ്ങള്‍ക്ക്‌ വിലക്കുമായി ഫിയോക്ക്‌ രംഗത്തു വന്നിരുന്നു. ഇതില്‍ വ്യക്തത വരുത്തി കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍റെ പ്രൊഡക്ഷന്‍ ഹൗസ്‌ വേഫറര്‍ ഫിലിംസ്‌ രംഗത്ത്‌ വന്നിരുന്നു. തുടക്കത്തില്‍ ഒടിടിക്കായി നിര്‍മിച്ച ചിത്രമാണ് 'സല്യൂട്ട്‌' എന്ന്‌ വേഫറര്‍ ഫിലിംസ്‌ വ്യക്തമാക്കി.

Dulquer Salmaan as cop in Salute: ഒരു ഇന്‍വെസ്‌റ്റിഗേറ്റീവ്‌ ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്‌'. പൊലീസ്‌ ഡ്രാമ വിഭാഗത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ എസ്‌.ഐ അരവിന്ദ്‌ കരുണാകരന്‍റെ വേഷമാണ് ദുല്‍ഖറിന്. ബോളിവുഡ്‌ താരവും മോഡലുമായ ഡയാന പെന്‍റിയാണ് 'സല്യൂട്ടി'ല്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ഡയാനയുടെ ആദ്യ മലയാള സിനിമ കൂടിയാണ് 'സല്യൂട്ട്‌'. ലക്ഷ്‌മി ഗോപാല സ്വാമി, മനോജ്‌ കെ ജയന്‍, സാനിയ ഇയ്യപ്പന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Salute cast and crew: 'മുംബൈ പൊലീസി'ന് ശേഷം റോഷന്‍ ആന്‍ഡ്രൂസ്‌ പൊലീസ്‌ കഥയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്‌. ബോബി സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മാണം. വേഫാറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് 'സല്യൂട്ട്'. അസ്ലം കെ പുരയില്‍ ആണ് ഛായാഗ്രഹണം. ജേക്‌സ്‌ ബിജോയിയാണ് സംഗീതം. ശ്രീകര്‍ പ്രസാദ്‌ എഡിറ്റിങ്ങും നിര്‍വഹിക്കും.

Also Read: Heropanti 2 trailer | ലൈല സൈബർക്രൈമിലെ മാന്ത്രികനാണെങ്കിൽ, മാന്ത്രിക വടിയാണ് ബബ്ലൂ

ABOUT THE AUTHOR

...view details