കേരളം

kerala

By

Published : Feb 5, 2021, 2:28 PM IST

ETV Bharat / sitara

റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ആദ്യമായി ദുല്‍ഖര്‍, നായിക ബോളിവുഡ് നടി

ദുല്‍ഖര്‍ സല്‍മാന്‍റെ തന്നെ നിര്‍മാണ കമ്പനിയായ വേഫറെർ ഫിലിംസിന്‍റെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ബോബി-സഞ്ജയ് ടീമിന്‍റേതാണ് തിരക്കഥ

dulquer salmaan roshan andrews first film pooja ceremony  റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ആദ്യമായി ദുല്‍ഖര്‍  ദുല്‍ഖര്‍ സല്‍മാന്‍ സിനിമകള്‍  വേഫറര്‍ ഫിലിംസ് വാര്‍ത്തകള്‍  റോഷന്‍ ആന്‍ഡ്രൂസ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമകള്‍  ഡയാന പെന്‍റി മലയാളം സിനിമ  നടി ഡയാന പെന്‍രി വാര്‍ത്തകള്‍  dulquer salmaan roshan andrews first filmdulquer salmaan roshan andrews  dulquer salmaan roshan andrews news  Diana Penty malayalam movie  Diana Penty films news
റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ആദ്യമായി ദുല്‍ഖര്‍, നായിക ബോളിവുഡ് നടി

സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ മുന്‍നിരയിലുള്ള റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി യുവതാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ്. പേര് പുറത്തുവിട്ടിട്ടില്ലാത്ത സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും കഴിഞ്ഞ ദിവസം നടന്നു. ഉദയനാണ് താരം, നോട്ട്‌ബുക്ക്, ഇവിടം സ്വര്‍ഗമാണ്, മുംബൈ പൊലീസ്, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ റോഷന്‍ ദുല്‍ഖറുമായി സഹകരിച്ച് പുതിയ സിനിമ വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും ആകാംക്ഷയിലാണ്.

ബോബി-സഞ്ജയ് ടീമിന്‍റേതാണ് തിരക്കഥ. റോഷന്‍റെ ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയിട്ടുള്ള കൂട്ടുകെട്ടാണ് ബോബി-സഞ്ജയ്. ദുല്‍ഖര്‍ സല്‍മാന്‍റെ തന്നെ നിര്‍മാണ കമ്പനിയായ വേഫറെർ ഫിലിംസിന്‍റെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് ചിത്രത്തില്‍ നായിക. മനോജ്.കെ.ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി, കാല തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ഛായാഗ്രഹണം അസ്‍ലം പുരയിൽ.

ABOUT THE AUTHOR

...view details