'കുറുപ്പ്' റിലീസിനോടടുക്കുമ്പോല്‍ കൂടുതല്‍ വിശേഷങ്ങളും പുറത്തുവരികയാണ്. അടുത്തിടെയാണ് 'കുറുപ്പി' ലെ വീഡിയോ ഗാനവും ട്രെയ്‌ലറും പുറത്തിറങ്ങിയത്. ട്രെയ്‌ലറിനും വീഡിയോ ഗാനത്തിനും വന്‍ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ലഭിച്ചത്.
തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ സഹതാരങ്ങളുടെ പുതിയ സിനിമകള്‍ പ്രമോട്ട് ചെയ്‌താലും സ്വന്തം മകന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ സിനിമകളെ മമ്മൂട്ടി ഇതുവരെ പ്രമോട്ട് ചെയ്‌ത ചരിത്രമില്ല. എന്നാല്‍ ഇത്തവണ പതിവ് തെറ്റിച്ച് ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കുറുപ്പ്' ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍, ട്രെയ്‌ലര്‍ മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടു. പതിവില്‍ നിന്നും വ്യത്യസ്‌തമായ മമ്മൂട്ടിയുടെ ഈ പ്രവൃത്തിയല്‍ ആരാധകരുടെ സന്തോഷങ്ങള്‍ക്ക് അതിരില്ലായിരുന്നു.
ആ സത്യം വെളിപ്പെടുത്തി ദുല്‍ഖർ
എന്നാല്‍ ചിലര്‍ ഇതിനെ ട്രോളിയും രംഗത്തെത്തിയിരുന്നു. വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി ദുല്‍ഖര്‍ ആണ് ട്രെയ്‌ലര്‍ മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ചത് എന്നായിരുന്നു ട്രോള്‍. എന്നാല്‍ ട്രോളുകള്‍ സത്യമാകുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ദുല്‍ഖര്‍.