കേരളം

kerala

ETV Bharat / sitara

'ചക്കരേ എവിടെയാ... ഹൃദയം നുറുങ്ങുന്ന വേദനയുമായി  ദുൽഖർ സൽമാൻ - കുറിപ്പുമായി ദുല്‍ഖര്‍

Dulquer Salmaan remembering KPAC Lalitha death: കെപിഎസി ലളിതക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍. ഒരു നടി എന്ന നിലയില്‍ കെപിഎസി ലളിത ഒരു മാജിക്‌ ആയിരുന്നുവെന്നാണ് ദുല്‍ഖര്‍ പറയുന്നത്‌.

Dulquer Salmaan remembering KPAC Lalitha death  Dulquer Salmaan heartfelt post  കുറിപ്പുമായി ദുല്‍ഖര്‍  കെപിഎസി ലളിതക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍
'ചക്കരേ എവിടെയാ... സമയം ഉണ്ടാകുമെന്നാണ് കരുതിയത്‌'; കുറിപ്പുമായി ദുല്‍ഖര്‍

By

Published : Feb 23, 2022, 1:01 PM IST

Dulquer Salmaan remembering KPAC Lalitha death: കെപിഎസി ലളിതക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍. ഒരുമിച്ച്‌ അഭിനയിക്കുമ്പോഴത്തെ ഏറ്റവും മികച്ച കൂട്ടാളിയാണ് കെപിഎസി ലളിതയെന്ന്‌ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. ഒരു സഹ അഭിനേതാവിനോട്‌ തോന്നിയ ഏറ്റവും വലിയ സ്‌നേഹം കെപിഎസി ലളിതയോടായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. നടിയുടെ വിയോഗത്തെ തുടര്‍ന്ന്‌ ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു താരം.

ഒരു നടി എന്ന നിലയില്‍ കെപിഎസി ലളിത ഒരു മാജിക്‌ ആയിരുന്നുവെന്നും ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. മുഖത്തെ പുഞ്ചിരി പോലെ അനായാസമായി തന്‍റെ പ്രതിഭയെ കൊണ്ടുനടന്ന നടിയാണ് കെപിഎസി ലളിതയെന്നും ദുല്‍ഖര്‍ കുറിച്ചു. പരസ്‌പരം എപ്പോഴും കലഹിക്കുന്ന ഒരു അമ്മയും മകനുമായി അഭിനയിക്കണമെന്ന്‌ കെപിഎസി ലളിത പറയാറുണ്ടായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു.

Dulquer Salmaan heartfelt post:'ഒരുമിച്ച്‌ അഭിനയിക്കുമ്പോഴത്തെ ഏറ്റവും മികച്ച കൂട്ടാളി. ഒരു സഹ അഭിനേതാവിനോട്‌ തോന്നിയ ഏറ്റവും വലിയ സ്‌നേഹം ഇവരോടാണ്. ഒരു നടി എന്ന നിലയില്‍ അവര്‍ ഒരു മാജിക്‌ ആയിരുന്നു. മുഖത്തെ പുഞ്ചിരി പോലെ അനായാസമായി തന്‍റെ പ്രതിഭയെ കൊണ്ടുനടന്ന നടി. ഇത്രയും സജീവമായി മറ്റൊരു രംഗത്തിലും എനിക്ക്‌ തോന്നിയിട്ടില്ല.

കാരണം എഴുതിവച്ചതിനെ അതിശയിപ്പിക്കുന്ന തരത്തില്‍ അവതരിപ്പിക്കുമായിരുന്നു അവര്‍. ഞങ്ങളുടെ അവസാന കൂടിക്കാഴ്‌ചയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. കെട്ടിപ്പിടുത്തവും ഉമ്മകളുമൊന്നും എനിക്ക്‌ ചോദിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. പരസ്‌പരം എപ്പോഴും കലഹിക്കുന്ന ഒരു അമ്മയും മകനുമായി നമുക്ക്‌ അഭിനയിക്കണമെന്ന്‌ പറയുമായിരുന്നു. സമയം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്‌. ചക്കരേ എവിടെയാ, എന്നാണ് ഓരോ ടെക്‌സ്‌റ്റ്‌ മെസേജുകളും ഞങ്ങള്‍ ആരംഭിച്ചിരുന്നത്‌'-ദുല്‍ഖര്‍ കുറിച്ചു.

Also Read:'എനിക്ക്‌ സഹിക്കാന്‍ പറ്റുന്നില്ല..എന്‍റെ ലളിതാന്‍റീ'; ഹൃദയനൊമ്പര കുറിപ്പുമായി നവ്യ നായര്‍

ABOUT THE AUTHOR

...view details