യുഎഇ ഗോൾഡൻ വിസ തിളക്കത്തിൽ യുവനടൻ ദുൽഖർ സൽമാനും. മലയാളസിനിമയിലെ ബിഗ് എമ്മുകൾക്കും പൃഥ്വിരാജ്, ടൊവിനോ തോമസ്, മിഥുൻ രമേഷ്, നൈല ഉഷ തുടങ്ങിയ താരങ്ങൾക്കും പിന്നാലെ ഈ സുവർണനേട്ടം സ്വന്തമാക്കുന്ന താരമാണ് ദുൽഖർ സൽമാൻ.
അബുദാബി സാംസ്‌കാരിക–വിനോദ സഞ്ചാര വകുപ്പിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയും ചടങ്ങിൽ താരത്തിനൊപ്പമുണ്ടായിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് അവരുടെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് യുഎഇ ഭരണകൂടം ഗോൾഡൻ വിസ നൽകുന്നത്. പത്ത് വര്‍ഷത്തെ താമസ കാലാവധിയാണ് ഗോള്‍ഡന്‍ വിസയിലൂടെ അനുവദിക്കുന്നത്.