ദുൽഖർ സൽമാന്‍റെ നിർമാണത്തിലൊരുങ്ങുന്ന പുതിയ മലയാള ചലച്ചിത്രം 'മണിയറയിലെ ആശോകനി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. എബിസിഡി, സലാല മൊബൈൽസ്, 1983 ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജേക്കബ് ഗ്രിഗറിയും പ്രേമം ഫെയിം അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിലെ "ഉണ്ണിമായ..." ഗാനം ആലപിച്ചിരിക്കുന്നത് ദുൽഖറും ഗ്രിഗറിയും ചേർന്നാണ്. ഷിഹാസ് അമ്മദ്കോയയുടെ വരികൾക്ക് ശ്രീഹരി കെ. നായർ സംഗീതം പകർന്നിരിക്കുന്നു. നവാഗതനായ ഷംസു സൈബയാണ് ചിത്രത്തിന്‍റെ സംവിധായകൻ.
ദുൽഖറും ഗ്രിഗറിയും ആലാപനം; 'മണിയറയിലെ അശോകൻ' ആദ്യ ഗാനമെത്തി - anupama parameshwaran
ദുൽഖറും ഗ്രിഗറിയും ചേർന്നാണ് 'മണിയറയിലെ ആശോകനി'ലെ ആദ്യ ഗാനം ആലപിച്ചിരിക്കുന്നത്.
മണിയറയിലെ അശോകൻ' ആദ്യ ഗാനമെത്തി
നാട്ടിൻപുറത്തുകാരനായ അശോകന്‍റെ പ്രണയവും വിഹാഹവും പറയുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേ ഫെറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് സജാദ് കാക്കുവാണ്. അപ്പു എൻ. ഭട്ടതിരിയാണ് മണിയറയിലെ അശോകന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത്.