Hey Sinamika OTT release: ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും ഒടുവിലായി തിയേറ്റര്‍ റിലീസായെത്തിയ 'ഹേയ് സിനാമിക' ഇനി ഒടിടിയിലും. നെറ്റ്‌ഫ്ലിക്‌സ്, ജിയോ സിനിമ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ മാര്‍ച്ച് 31നാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത്. തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ശേഷമാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത്.
സംവിധായിക ബൃന്ദ മാസ്‌റ്ററാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ''ഹേയ് സിനാമിക' മാർച്ച് 31 മുതൽ നെറ്റ്ഫ്ലിക്സിൽ. നെറ്റ്‌ഫ്ലിക്‌സിലും ജിയോ സിനിമയിലും ഹേയ് സിനാമിക ഒരേസമയം ലഭ്യമാകും'- ബൃദ്ധ മാസ്‌റ്റര്‍ ട്വീറ്റ് ചെയ്‌തു.
Hey Sinamika background: റൊമാന്‍റിക് കോമഡി വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ് 'ഹേയ് സിനാമിക'. കാലാവസ്ഥ ശാസ്‌ത്രജ്ഞയായ മൗന (അദിതി) യാഴനുമായി (ദുല്‍ഖര്‍) പ്രണയത്തിലാകുന്നതാണ് 'ഹേയ് സിനാമിക'യുടെ കഥ. സംഭാഷണ പ്രിയനായ യാഴന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. യാഴന്‍റെ ഭാര്യ മൗനയായി അദിതിയും എത്തുന്നു. ദുല്‍ഖറും അദിതി റാവു ഹൈദരിയും ഇതാദ്യമായാണ് 'ഹേയ് സിനാമിക'യിലൂടെ ഒന്നിച്ചെത്തുന്നത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യാഴന്‍റെയും മൗനയുടെയും ജീവിതത്തിലേക്ക് മലര്‍വിഴി (കാജല്‍) വരുന്നതോടെ അവരുടെ ബന്ധം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് മാറുന്നതാണ് കഥയുടെ കാതല്‍. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം ഒന്നിച്ച് ജീവിക്കുന്ന ഭാര്യ ഭര്‍ത്താക്കന്‍മാരുടെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിനും അദിതിക്കും. ഭര്‍തൃഗൃഹത്തിലെ അഞ്ച് വര്‍ഷത്തെ മടുപ്പുളവാക്കുന്ന ജീവിതം അവസാനിപ്പിക്കണമെന്ന തീരുമാനത്തിലെത്തുകയാണ് മൗന. തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
Dulquer Salmaan 33rd movie: നൂറോളം സ്‌ക്രീനുകളിലാണ് 'ഹേയ് സിനാമിക' പ്രദര്‍ശനത്തിനെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍റെ 33ാമത് ചിത്രമാണിത്. കൊറിയോഗ്രാഫര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഹേയ് സിനാമിക'. 'കണ്ണും കണ്ണും കൊള്ളയടിത്താന്‍' എന്ന സിനിമയ്‌ക്ക് ശേഷം ദുല്‍ഖര്‍ നായകനായെത്തിയ തമിഴ് ചിത്രം കൂടിയാണ് 'ഹേയ് സിനാമിക'. ദുല്‍ഖര്‍ സല്‍മാന്‍, അദിതി റാവു, കാജല്‍ അഗര്‍വാള്‍ എന്നിവരെ കൂടാതെ യോഗി ബാബു, മിര്‍ച്ചി വിജയ്, നക്ഷത്ര നാഗേഷ്, ഥാപ, അഭിഷേക് കുമാര്‍, ഥാപ, പ്രദീപ് വിജയന്‍, കൗശിക്, കോതണ്ഡ രാമന്‍, നഞ്ചുണ്ടന്‍, ഫ്രാങ്ക്, സൗന്ദര്യ, രഘു, ജെയിന്‍ തോംപ്‌സണ്‍, സംഗീത, ധനഞ്ജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Hey Sinamika from OK Kanmani song: മണിരത്‌നം സംവിധാനം ചെയ്‌ത ദുല്‍ഖര്‍ ചിത്രം 'ഒകെ കണ്‍മണി' എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ നിന്നുമാണ് ചിത്രത്തിന് 'ഹേയ് സിനാമിക' എന്ന പേരിട്ടിരിക്കുന്നത്. ജിയോ സ്‌റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്‌റ്റുഡിയോസ്, വൈക്കം 18 സ്‌റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. പ്രീത ജയറാമാണ് ഛായാഗ്രഹണം. രാധ ശ്രീധര്‍ ആണ് എഡിറ്റിങ്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം. സിനിമയുടെ പ്രധാന ഭാഗമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്.
Also Read: 'ഭീഷ്‌മ പര്‍വ്വം' 100 കോടി ക്ലബ്ബില്‍