ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ജനപ്രീതി നേടിയ ക്ലബ്ല് ഹൗസ് സമൂഹമാധ്യമങ്ങളിലും ട്രോളുകളിലും ട്രെന്‍ഡിംഗ് ആണ്. ആൻഡ്രോയിഡ് ഫോണിൽ കഴിഞ്ഞ ആഴ്ച മുതൽ ലഭ്യമായ ആപ്ലിക്കേഷന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. 5000 വരെ ആളുകളെ പങ്കെടുപ്പിച്ച് വിവിധ വിഷയങ്ങളിൽ ചർച്ചാവേദികൾ ഒരുക്കാൻ ക്ലബ്ബ് ഹൗസ് സൗകര്യമൊരുക്കുന്നുവെന്നതും ആപ്ലിക്കേഷനിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.
സിനിമാതാരങ്ങളും പ്രമുഖരും ക്ലബ്ബ് ഹൗസിലെ ചർച്ചകളുടെ ഭാഗമാകാറുണ്ട്. എന്നാൽ, തനിക്ക് ക്ലബ്ബ് ഹൗസിൽ അക്കൗണ്ടുകളൊന്നുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്‍റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടന്‍റെ പ്രതികരണം. വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങളും യുവനടൻ ട്വിറ്ററിൽ പങ്കുവച്ചു.