കേരളം

kerala

ETV Bharat / sitara

കണ്ണും കണ്ണും കൊള്ളയടിത്താൽ വിജയത്തിൽ ശബ്‌ദമിടറി ദുൽഖർ സൽമാൻ

കണ്ണും കണ്ണും കൊള്ളയടിത്താൽ സിനിമയുടെ വിജയത്തിന്‍റെ സന്തോഷം പങ്കുവെക്കുമ്പോഴാണ് യുവതാരം വികാരഭരിതനായത്.

dulquer salmaan  Kannum Kannum Kollayadithaal  dulquer emotional speech  Dulquer Salmaan tamil new film  ritu varma  desing periyaswamy  ദേസിങ് പെരിയസാമി  കണ്ണും കണ്ണും കൊള്ളയടിത്താൽ  ദുൽഖർ വികാരാധീതനായി സംസാരിച്ചു  ശബ്‌ദമിടറി ദുൽഖർ
ദുൽഖർ സൽമാൻ

By

Published : Mar 10, 2020, 6:24 PM IST

ദേസിങ് പെരിയസാമി സംവിധാനം ചെയ്‌ത ചിത്രമാണ് 'കണ്ണും കണ്ണും കൊള്ളയടിത്താൽ'. ചിത്രത്തിൽ നായകനായി എത്തിയത് മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനാണ്. കഴിഞ്ഞ മാസം അവസാനം റിലീസ് ചെയ്‌ത ചിത്രത്തിന്‍റെ വിജയാഘോഷത്തിൽ വികാരഭരിതനായി ശബ്‌ദമിടറി സംസാരിക്കുന്ന ദുൽഖറിന്‍റെ വീഡിയോ വൈറലാവുകയാണ്. സിനിമയുടെ വിജയത്തെ കുറിച്ചും കണ്ണും കണ്ണും കൊള്ളയടിത്താൽ ടീമിനെ കുറിച്ചും പറയുമ്പോഴാണ് ദുൽഖർ വികാരാധീനനായി സംസാരിച്ചത്. കരിയറിലെ 25-ാമത്തെ ചിത്രം തനിക്ക് വളരെ സ്‌പെഷ്യലാണെന്നും ചിത്രത്തിന്‍റെ അണിയറപ്രവർത്തകരുടെ ഒത്തൊരുമ ഏറെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ ദേസിങ് പെരിയസാമിയുടെ കഠിനമായ പരിശ്രമമാണ് ചിത്രത്തെ ഇത്രയും മികച്ചതാക്കിയതെന്ന് ദുൽഖർ വ്യക്തമാക്കി. ചിത്രീകരണം വളരെ രസകരമായിരുന്നു. ഓരോ പ്രകടനത്തിനും മികച്ച പ്രോത്സാഹനം ലഭിച്ചു. കണ്ണും കണ്ണും കൊള്ളയടിത്താൽ ചിത്രത്തിന്‍റെ ഭാഗമായത് വലിയൊരു ഭാഗ്യമാണെന്നും ദുൽഖർ സൽമാൻ പറഞ്ഞു. പ്രണയവും ത്രില്ലറും കോർത്തിണക്കി നിർമിച്ച ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഋതു വര്‍മയാണ് ചിത്രത്തിൽ നായികയായി എത്തിയത്.

ABOUT THE AUTHOR

...view details