കേരളം

kerala

ETV Bharat / sitara

'വാപ്പച്ചിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്‌, പക്ഷേ അദ്ദേഹം കൂടി ചിന്തിക്കണം': ദുല്‍ഖര്‍ സല്‍മാന്‍ - Dulquer in Mammootty movie

Dulquer Salmaan about acting with Mammootty: വാപ്പച്ചിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന്‌ ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ വാപ്പച്ചി കൂടി അത്‌ ചിന്തിക്കണമെന്നാണ് ദുല്‍ഖര്‍ പറയുന്നത്‌.

Dulquer Salmaan about acting with Mammootty  വാപ്പച്ചിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്‌  Dulquer Salmaan Mammootty movie  Dulquer in Mammootty movie  Dulquer Salmaan Salute
'വാപ്പച്ചിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്‌, പക്ഷേ അദ്ദേഹം കൂടി ചിന്തിക്കണം': ദുല്‍ഖര്‍ സല്‍മാന്‍

By

Published : Mar 20, 2022, 1:13 PM IST

Dulquer Salmaan about acting with Mammootty: വാപ്പച്ചിയും മകനും എല്ലായിപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്‌. മമ്മൂട്ടിയെ പോലെ തന്നെ ദുല്‍ഖര്‍ സല്‍മാനും ആരാധകര്‍ ഏറെയാണ്. ഇരുവരും ഒന്നിച്ചൊരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ആരാധകരുടെ ഈ ആഗ്രഹം എന്നാണ് ഇരുവരും സാധിച്ചു കൊടുക്കുക എന്നറിയാന്‍ ഏവര്‍ക്കും ആകാംക്ഷയുണ്ട്‌.

Dulquer Salmaan Mammootty movie: ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രത്തെ കുറിച്ചുള്ള ദുല്‍ഖറിന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇതേകുറിച്ച് പറയുന്നത്. വാപ്പച്ചിക്കൊപ്പം അഭിനയിക്കാന്‍ തനിക്കും നല്ല ആഗ്രഹമുണ്ടെന്ന്‌ ദുല്‍ഖര്‍ പറയുന്നു. എന്നാല്‍ വാപ്പച്ചിക്കൊപ്പം അഭിനയിക്കണമെങ്കില്‍ അത്‌ അദ്ദേഹം കൂടി ചിന്തിക്കണമെന്നാണ് ദുല്‍ഖര്‍ പറയുന്നത്‌.

Dulquer in Mammootty movie: മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ഭീഷ്‌മ പര്‍വ്വ'ത്തില്‍ സൗബില്‍ ഷാഹിര്‍ ചെയ്‌ത വേഷം ദുല്‍ഖറിന് ചെയ്യാമായിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനാണ് ദുല്‍ഖര്‍ മറുപടി നല്‍കിയത്‌. 'ഭീഷ്‌മ'യിലെ അജാസ്‌ അലിയെ സൗബിന്‍ നല്ല അസ്സലായി ചെയ്‌തിട്ടുണ്ടെന്നും താനത്‌ ശരിക്കും ആസ്വദിച്ചെന്നും ദുല്‍ഖര്‍ പറഞ്ഞു. ശേഷം മമ്മൂട്ടിക്കൊപ്പമുള്ള അഭിനയ ആഗ്രഹവും താരം പങ്കുവച്ചു.

'വാപ്പച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്‌. പക്ഷേ, അത്‌ അദ്ദേഹം കൂടി ചിന്തിക്കണം. തല്‍ക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്ന്‌ പറയുന്നതിന് പിന്നില്‍ നല്ല ഉദ്ദേശ്യമാണ്. രണ്ട്‌ പേരും വേറെ വേറെ ചിത്രം ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ തനത്‌ വ്യക്തിത്വവും കരിയറും ഉണ്ടാവുമെന്നതിനാലാണ് ആ ചിന്ത. പക്ഷേ എപ്പോഴെങ്കിലും സ്‌ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്‌.' -ദുല്‍ഖര്‍ പറഞ്ഞു.

Dulquer Salmaan Salute: 'സല്യൂട്ട്‌' ആണ് ദുല്‍ഖറിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെയാണ് ചിത്രം മാര്‍ച്ച്‌ 17ന്‌ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌. 'മുംബൈ പൊലീസി'ന് ശേഷം റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന പൊലീസ്‌ സ്‌റ്റോറിയാണ് 'സല്യൂട്ട്‌'. ഇന്‍വെസ്‌റ്റിഗേറ്റീവ്‌ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ അരവിന്ദ്‌ കരുണാകരന്‍ ഐപിഎസ്‌ എന്ന പൊലീസ്‌ ഓഫീസറുടെ വേഷമാണ് ദുല്‍ഖറിന്. വേഫാറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മാണം. വേഫാഫര്‍ ഫിലിംസ്‌ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് സല്യൂട്ട്‌.

Also Read: 'മോണ്‍സ്‌റ്റര്‍' ആകാനൊരുങ്ങി മോഹന്‍ലാല്‍... വീഡിയോ പുറത്ത്‌

ABOUT THE AUTHOR

...view details