കേരളം

kerala

ETV Bharat / sitara

കുറുപ്പ് സിനിമക്കെതിരെ പരാതിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം - ശ്രീനാഥ് രാജേന്ദ്രന്‍

സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്ന് ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ചാക്കോയുടെ കുടുംബം ദുല്‍ഖര്‍ സല്‍മാന് വക്കീല്‍ നോട്ടീസ് അയച്ചത്

dulquar salman new movie kurup latest news  കുറുപ്പ് സിനിമ  പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പ്  ശ്രീനാഥ് രാജേന്ദ്രന്‍  dulquar salman new movie
കുറുപ്പ് സിനിമക്കെതിരെ പരാതിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം

By

Published : Aug 7, 2020, 2:57 PM IST

Updated : Aug 8, 2020, 2:22 PM IST

പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ 'കുറുപ്പി'നെതിരെ സുകുമാര കുറുപ്പ് കൊന്ന ചാക്കോയുടെ ഭാര്യയും മകനും രംഗത്ത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ സുകുമാര കുറുപ്പായി വേഷമിടുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്ന് ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തില്‍ ശാന്തമ്മയും മകന്‍ ജിതിനും ദുല്‍ഖര്‍ സല്‍മാന് വക്കീല്‍ നോട്ടീസ് അയച്ചത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിന്‍റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കുന്ന തരത്തില്‍ വിവരണമുണ്ടായിരുന്നുവെന്നും കുടുംബം ദുല്‍ഖറിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ശ്രീനാഥ് രാജേന്ദ്രനാണ് സിനിമയുടെ സംവിധായകന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

കുറുപ്പ് സിനിമക്കെതിരെ പരാതിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം
Last Updated : Aug 8, 2020, 2:22 PM IST

ABOUT THE AUTHOR

...view details