വിവാഹ ആഘോഷങ്ങളും ഹണിമൂണും എല്ലാം ആഘോഷിച്ച ശേഷം ഷൂട്ടിങ് സെറ്റുകളില്‍ സജീവമാകുകയാണ് നടി കാജള്‍ അഗര്‍വാള്‍. ഇപ്പോള്‍ മലയാളത്തിന്‍റെ കുഞ്ഞിക്ക ദുല്‍ഖര്‍സല്‍മാനൊപ്പമുള്ള കാജളിന്‍റെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പ്രമുഖ നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന സിനിമയായ ഹേയ് സിനാമികയുടെ സെറ്റില്‍ നിന്നുള്ളതാണ് പ്രചരിക്കുന്ന ഫോട്ടോയെന്നാണ് റിപ്പോര്‍ട്ട്. താരങ്ങള്‍ക്കൊപ്പം സ്കേറ്റിങ് പരിശീലിക്കുന്ന കുട്ടികളെയും കാണാം.
കുഞ്ഞിക്കയ്‌ക്കൊപ്പം കാജള്‍ അഗര്‍വാള്‍ - hey sinamika location stills
നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന സിനിമയായ ഹേയ് സിനാമികയുടെ സെറ്റില്‍ നിന്നുള്ളതാണ് പ്രചരിക്കുന്ന ഫോട്ടോയെന്നാണ് റിപ്പോര്‍ട്ട്
കാജള്‍ അഗര്‍വാളും അതിഥി റാവു ഹൈദരിയുമാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികമാര്‍. സിനിമയുടെ പൂജ ചടങ്ങിന്‍റെ ചിത്രങ്ങളും വിശേഷങ്ങളും ദുല്‍ഖര്‍ തന്നെ നേരത്തെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ജിയോ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കും. റൊമാന്‍റിക് കോമഡി ജോണറിലൊരുങ്ങുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും. കുറുപ്പടക്കം നിരവധി ചിത്രങ്ങള്‍ ദുല്‍ഖറിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം കുറുപ്പ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.