സംവിധായിക വിധു വിന്‍സെന്‍റ് വിമണ്‍ ഇന്‍ സിനിമ കലക്ടീവില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്ന് ഡബ്ല്യുസിസിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയവും വ്യക്തിപരവുമായ ചില കാരണങ്ങളാല്‍ ഡബ്ല്യുസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നുവെന്നാണ് വിധു വിന്‍സെന്‍റ് രാജിവെച്ചുകൊണ്ട് പറഞ്ഞത്. ഡബ്ല്യുസിസിക്കെതിരായി ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. സംഘടന രൂപീകരിക്കപ്പെട്ട സമയം മുതൽ ഈ കഴിഞ്ഞ ദിവസം നടന്ന വെബിനാറിന്‍റെ സമയം വരെ ഒരു തരത്തിലും അതിന്‍റെ പ്രവർത്തനത്തിന്‍റെ ഭാഗമാകാൻ ക്ഷണിക്കപ്പെടാത്ത ഒരാളാണ് താനെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
ഡബ്ലുസിസിക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി - ഭാഗ്യലക്ഷ്മി
സംഘടന രൂപീകരിക്കപ്പെട്ട സമയം മുതൽ ഈ കഴിഞ്ഞ ദിവസം നടന്ന വെബിനാറിന്‍റെ സമയം വരെ ഒരു തരത്തിലും അതിന്‍റെ പ്രവർത്തനത്തിന്‍റെ ഭാഗമാകാൻ ക്ഷണിക്കപ്പെടാത്ത ഒരാളാണ് താനെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു
ഡബ്ലുസിസിക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് യാതൊരു വിധത്തിലുള്ള ഇടപെടൽ ശക്തിയാവാനോ പരിഹാരം തേടാനോ സ്ത്രീകളെ സഹായിക്കാനോ തയ്യാറല്ലാത്ത അവരെ നിരന്തരം ഉപദേശങ്ങളിലൂടെ മാത്രം നയിക്കുന്ന ഒരു സംഘടനയാണ് ഡബ്ല്യുസിസിയെന്നാണ് മനസിലാക്കുന്നതെന്നും അതൊരു ഞെട്ടലോടെയാണ് താൻ തിരിച്ചറിഞ്ഞതെന്നുമാണ് ഭാഗ്യലക്ഷ്മി വിഷയത്തില്‍ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.