കേരളം

kerala

ETV Bharat / sitara

ദൃശ്യം 2 ഞാൻ കണ്ട ഏറ്റവും മികച്ച സീക്വൽ: പ്രിയദര്‍ശന്‍ - drishyam 2 priyadarshan news

ഏറ്റവും മികച്ച തുടർഭാഗമൊരുക്കിയ മോഹന്‍ലാലിനെയും ജീത്തു ജോസഫിനെയും ആന്‍റണി പെരുമ്പാവൂരിനെയും ദൃശ്യം ടീമിനെയും പ്രിയദർശൻ അഭിനന്ദിച്ചു

ഏറ്റവും മികച്ച സീക്വൽ ദൃശ്യം 2 വാർത്ത  ദൃശ്യം 2 പ്രിയദര്‍ശന്‍ മോഹൻലാൽ വാർത്ത  പ്രിയദർശൻ അഭിനന്ദനം വാർത്ത  drishyam 2 priyadarshan news  drishyam mohanlal priyadarshan news
ദൃശ്യം 2 ഞാൻ കണ്ട ഏറ്റവും മികച്ച സീക്വൽ

By

Published : Feb 20, 2021, 10:36 PM IST

ദൃശ്യം 2 താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സീക്വൽ ചിത്രമെന്ന് സംവിധായകൻ പ്രിയദർശൻ. ദൃശ്യം സിനിമയുടെ രണ്ടാം പതിപ്പ് അങ്ങേയറ്റം സമർഥമാണെന്നും ഞാൻ ഇതുവരെ കണ്ട ഏറ്റവും മികച്ച സീക്വൽ ചിത്രങ്ങളിലൊന്നാണ് ദൃശ്യം 2വെന്നും പ്രിയദർശൻ പറഞ്ഞു.

ഒപ്പം മോഹന്‍ലാലിനെയും ജീത്തു ജോസഫിനെയും ആന്‍റണി പെരുമ്പാവൂരിനെയും ദൃശ്യം സിനിമയുടെ അണിയറപ്രവർത്തകരെയും പ്രിയദർശൻ അഭിനന്ദിച്ചു. മോഹൻലാലിനും താരത്തിന്‍റെ കുടുംബത്തിനും ഒപ്പം ഹോം തിയേറ്ററിലിരുന്നാണ് പ്രിയദർശൻ ദൃശ്യം 2 കണ്ടത്.

ഇക്കഴിഞ്ഞ 19-ാം തിയതിയാണ് ആമസോണിലൂടെ ദൃശ്യം 2 പ്രദർശനം തുടങ്ങിയത്. തിയേറ്ററുകളിലെത്താതെ നേരിട്ട് ഒടിടി റിലീസിനെത്തിയ മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാർ ചിത്രം കൂടിയാണ് ദൃശ്യം 2.

ABOUT THE AUTHOR

...view details