ഈശോ എന്ന പേര് ക്രിസ്‌ത്യൻ വിശ്വാസത്തെ തകർക്കുന്നുവെന്ന വിമർശനങ്ങളും ചർച്ചകളും ചൂടുപിടിക്കുന്നതിനിടെ ചിത്രത്തിന് പിന്തുണയുമായി ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ. യുഹാനോന്‍ മാര്‍ മിലിത്തിയോസ്.
ഈശോ എന്ന് പലർക്കും പേരിടുന്നുണ്ട്. ഇവരെയൊക്കെ നിരോധിക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഈശോ എന്ന പേര് ഒരു സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിച്ചു.
മെത്രാപ്പൊലീത്ത ഡോ. യുഹാനോന്‍ മാര്‍ മിലിത്തിയോസിന്‍റെ പ്രതികരണം
'ഞാന്‍, സിനിമ സംവിധായകൻ നാദിര്‍ഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തില്‍ നല്‍കിയ കമന്‍റ്. എന്താണ് ഈശോ എന്ന പേര് ഒരു സിനിമയ്ക്ക് ഇട്ടാല്‍ കുഴപ്പം?
മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്‍റെ ഒരു ബന്ധുവിനുള്‍പ്പെടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല.
ക്രിസ്ത്യാനികളില്‍ ചിലര്‍ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റുചിലര്‍ യേശു എന്നാണ് വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?,' ഡോ. യുഹാനോന്‍ മാര്‍ മിലിത്തിയോസ് കുറിച്ചു.
More Read: 'നാദിർഷയെ പിന്തുണച്ച ടിനി ടോം സഭയിലെ പിതാക്കന്‍മാരെ ചോദ്യം ചെയ്യുമോ' ; യെസ് ഡിയര്‍ എന്ന് മറുപടി
ഈശോ എന്ന സിനിമയുടെ പേരിന്‍റെ കാര്യത്തിൽ അവസാന തീരുമാനം എടുക്കുന്നത് ഫെഫ്‌ക ആണെന്ന് നാദിർഷ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ സിനിമയെ വർഗീയവൽക്കരിക്കുന്നതിന് എതിരെയും നാദിർഷയ്ക്ക് പിന്തുണ അറിയിച്ചും നിരവധി താരങ്ങൾ രംഗത്തെത്തി. സംവിധായകന് ഐക്യദാർഢ്യം അറിയിക്കുന്നതായി ടിനി ടോം, കലാഭവൻ ഷാജോൺ ഉൾപ്പെടെയുള്ള താരങ്ങൾ വ്യക്തമാക്കി.