കേരളം

kerala

ETV Bharat / sitara

'ദി പോർട്രെയ്റ്റ്സ്', പുതിയ സിനിമ പ്രഖ്യാപിച്ച് ഡോ.ബിജു - dr biju new movie The Portraits

അക്ഷയ് കുമാർ പരിജയാണ് ചിത്രത്തിന്‍റെ നിർമാതാവ്. ഈ മാസം 25 ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും

dr biju new movie The Portraits shooting will start soon  'ദി പോർട്രെയ്റ്റ്സ്', പുതിയ സിനിമ പ്രഖ്യാപിച്ച് ഡോ.ബിജു  ഡോ.ബിജു  ഡോ.ബിജു സിനിമാ വാര്‍ത്തകള്‍  ഡോ.ബിജു വാര്‍ത്തകള്‍  ദി പോർട്രെയ്റ്റ്സ് സിനിമ  dr biju new movie The Portraits  dr biju new movie The Portraits news
'ദി പോർട്രെയ്റ്റ്സ്', പുതിയ സിനിമ പ്രഖ്യാപിച്ച് ഡോ.ബിജു

By

Published : Feb 13, 2021, 12:52 PM IST

മലയാള സിനിമയെ അന്താരാഷ്ട്ര തലങ്ങളില്‍ വരെ പരിചയപ്പെടുത്തിയ സംവിധായകരില്‍ ഒരാളാണ് ഡോ.ബിജു. ലോക്ക് ഡൗണ്‍, കൊവിഡ് പ്രതിസന്ധിക്ക് ശേഷം തന്‍റെ വരാനിരിക്കുന്ന പുതിയ സിനിമയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ അദ്ദേഹം. 'ദി പോർട്രെയ്റ്റ്സ്' അഥവാ ഛായാ ചിത്രങ്ങള്‍ എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. ഒരു ആന്തോളജിയായിരിക്കും സിനിമയെന്നും റിപ്പോര്‍ട്ടുണ്ട്. ബിജുവിന്‍റെ ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം കൃഷ്ണൻ ബാലകൃഷ്ണനാണ് ദി പോര്‍ട്രെയ്‌റ്റ്‌സിലും നായകന്‍. അടൂർ ഗോപാലകൃഷ്ണന്‍റെ ചിത്രങ്ങളിൽ ഉൾപ്പെടെ വേഷമിട്ട നടനാണ് കൃഷ്ണൻ. ഒരു ഫാക്ടറി തൊഴിലാളിയുടെ കഥാപാത്രത്തെയാണ് കൃഷ്ണന്‍ അവതരിപ്പിക്കുക.

'ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും പ്രതിപാദിക്കുന്ന ചിത്രമാണ് ഒരുങ്ങുന്നത്. ചലച്ചിത്ര നിർമാണത്തെയും ഈ വിഷയങ്ങൾ ഒട്ടേറെ ബാധിക്കുന്നു. ഇതെല്ലം ഉൾക്കൊള്ളിക്കുന്ന ചിത്രമാണ് ഒരുങ്ങുന്നത്...' ഡോ.ബിജു കുറിച്ചു. അക്ഷയ് കുമാർ പരിജയാണ് ചിത്രത്തിന്‍റെ നിർമാതാവ്. ഈ മാസം 25 ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. പേരറിയാത്തവർ, കാടുപൂക്കുന്ന നേരം, വലിയചിറകുള്ള പക്ഷികൾ, പെയിന്‍റിംഗ് ലൈഫ്, വെയിൽ മരങ്ങൾ, ഓറഞ്ച് മരങ്ങളുടെ വീട് എന്നിവയാണ് ഡോ.ബിജു സംവിധാനം ചെയ്‌ത മറ്റ് പ്രധാന സിനിമകള്‍.

ABOUT THE AUTHOR

...view details