25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ആരംഭിച്ചത് മുതല്‍ വിവാദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളില്‍ ഏറെയും ഉണ്ടായത്. ഇപ്പോള്‍ ചലച്ചിത്ര അക്കാദമിയെ നിശിതമായി വിമര്‍ശിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ഡോ. ബിജു. ചലച്ചിത്ര അക്കാദമി ഒരു സ്വജന പക്ഷപാത അക്കാദമിയായാണ് പ്രവര്‍ത്തിക്കുന്നതെന്നും അഞ്ച് വര്‍ഷം കൊണ്ട് കേരള രാജ്യാന്തര ചലച്ചിത്ര മേളയെയും ചലച്ചിത്ര അക്കാദമിയെ തന്നെയും 25 വര്‍ഷം പിന്നോട്ട് നടത്തിയ ഒരു അക്കാദമിയാണ് ഇപ്പോഴുള്ളതെന്നും ബിജു ആരോപിച്ചു. ചരിത്രത്തില്‍ ആദ്യമായി ലോക ചലച്ചിത്രകാരന്മാരുടെ ഫോട്ടോകള്‍ക്ക് പകരം മന്ത്രിമാരുടെ മുഖം വെച്ച് രാജ്യാന്തര ചലച്ചിത്ര മേളയുടെ പോസ്റ്ററും ബോര്‍ഡുകളും സ്ഥാപിച്ചുവെന്നും രാഷ്ട്രീയ വിധേയത്വം തുടങ്ങിയത് ഈ അക്കാദമി നേതൃത്വമാണെന്നും ബിജു ആരോപിച്ചു.
-
ഷാജി എൻ കരുൺ സാർ പറയുന്നതിൽ ഒട്ടേറെ വസ്തുത ഉണ്ട്. ചലച്ചിത്ര അക്കാദമി ഒരു സ്വജന പക്ഷപാത അക്കാദമി ആയാണ്...
Posted by Dr.Biju on Wednesday, February 17, 2021
നേരത്തെ നടന്‍ സലിംകുമാറിനെ കൊച്ചി പതിപ്പിന്‍റെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലന്ന് കമൽ വ്യക്തമാക്കിയിരുന്നു. പ്രായം കൂടുതലെന്ന കാരണത്താലാണ് മേളയിൽ നിന്നും സലിംകുമാറിനെ അക്കാദമി മാറ്റിയതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ശേഷം താന്‍ മേളയില്‍ ഇനി പങ്കെടുക്കില്ലെന്നും സലിംകുമാര്‍ പിന്നീട് അറിയിച്ചിരുന്നു. സലിംകുമാറിനെ ഒഴിവാക്കിയതില്‍ നിരവധി പേര്‍ ചലച്ചിത്ര അക്കാദമിയെ പ്രതിഷേധം അറിയിക്കുകയും ചെയ്‌തിരുന്നു.