കേരളം

kerala

ETV Bharat / sitara

ഡോണ്‍ പാലത്തറയുടെ '1956 മധ്യതിരുവിതാംകൂർ' ട്രെയിലര്‍ എത്തി - don palathara movies

കേരളത്തിലെ ഭൂപരിഷ്‌കരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലേക്ക്​ ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് '1956 മധ്യതിരുവിതാംകൂർ'.

don palathara movie 1956 Central Travancore Trailer out now  1956 മധ്യതിരുവിതാംകൂർ  1956 മധ്യതിരുവിതാംകൂർ ട്രെയിലര്‍  ഡോണ്‍ പാലത്തറ 1956 മധ്യതിരുവിതാംകൂർ  സംവിധായകന്‍ ഡോണ്‍ പാലത്തറ  don palathara movie 1956 Central Travancore  don palathara movies  1956 Central Travancore movie
ഡോണ്‍ പാലത്തറയുടെ '1956 മധ്യതിരുവിതാംകൂർ' ട്രെയിലര്‍ എത്തി

By

Published : Apr 11, 2021, 8:10 PM IST

മുഖ്യധാരാ സിനിമകളുടെ ശൈലിക്ക് എതിർ ദിശയിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന സംവിധായകനാണ് ഡോൺ പാലത്തറയെന്ന് മുൻ സൃഷ്ടികളായ ശവം, വിത്ത് എന്നിവയിലൂടെ തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ സംവിധാന സംരംഭമായ '1956 മധ്യതിരുവിതാംകൂർ' എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്‌തിരിക്കുകയാണ്. കേരളത്തിലെ ഭൂപരിഷ്‌കരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലേക്ക്​ ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് സിനിമ പറയുന്നത്.

കോട്ടയം ജില്ലയിലെ ഉഴവൂരില്‍ നിന്നും വന്ന ഓനന്‍, കോര എന്നിവര്‍ ഏതാനും പരിചയക്കാരെ കൂട്ടി കാട്ടുപോത്തിനെ വേട്ടയാടുന്നതാണ് പശ്ചാത്തലം. ഇടുക്കിയിലും തമിഴ്‌നാട്ടിലുമായിട്ടായിരുന്നു ചിത്രീകരണം. എഫ്‌ഐഎപിഎഫ് അംഗീകാരമുള്ള ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മേളയായ മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിലും കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 25 ആം പതിപ്പിലും '1956 മധ്യതിരുവിതാംകൂർ' പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ സ്വന്തമാക്കുകയും ചെയ്‌തിട്ടുണ്ട്. ആസിഫ് യോഗി, ജെയ്ന്‍ ആന്‍ഡ്രൂസ്, ഷോണ്‍ റോമി, കനി കുസൃതി, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്​. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ തുടങ്ങിയ സിനിമകളുടെ രചയിതാവായ അഭിലാഷ്​.എസ്​.കുമാർ നിർമിച്ചിരിക്കുന്ന ചിത്രത്തിന്​ വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്​ അലക്​സ്​ ജോസഫാണ്​. ബാസിൽ.സി.ജെയാണ്​ സംഗീതം.

ABOUT THE AUTHOR

...view details