22ലക്ഷത്തിലധികം കാഴ്ചക്കാരുമായി 'ചെല്ലമ്മാ' സോങ് - Sivakarthikeyan movie doctor
ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം ഡോക്ടറിലെ 'ചെല്ലമ്മ' സോങിന്‍റെ മേക്കിങ് വീഡിയോയാണ് പുറത്തിറങ്ങിയത്

ഹീറോയ്ക്ക് ശേഷം തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം ഡോക്ടറിലെ 'ചെല്ലമ്മ' സോങിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. അനിരുന്ദ് രവിചന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം അനിരുന്ദും ജോനീറ്റ ഗാന്ധിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ തന്നെയാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. കൊലമാവ് കോകിലക്ക് ശേഷം നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡോക്ടര്‍. മേക്കിങ് വീഡിയോ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ 22 ലക്ഷത്തിലധികം ആളുകളാണ് യുട്യൂബില്‍ മാത്രം വീഡിയോ കണ്ടത്.