ലോസ് ഏഞ്ചൽസ്: ബൈസെക്ഷ്വൽ കഥാപാത്രങ്ങളെ കേന്ദ്രവേഷമാക്കി അവതരിപ്പിച്ച് ചരിത്രം സൃഷ്‌ടിക്കുകയാണ് ദി ഔൾ ഹൗസ്. ബൈസെക്ഷ്വൽ വ്യക്തികളെ കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്നത് വഴി ഡിസ്‌നി ചാനലിന്‍റെ ആദ്യ ആനിമേറ്റഡ് സീരീസെന്ന പ്രത്യേകതയാണ് 'ദി ഔൾ ഹൗസ്' സ്വന്തമാക്കുന്നത്. ഡാന ടെറസാണ് സീരീസ് ഒരുക്കുന്നത്.
ബൈസെക്ഷ്വൽ കേന്ദ്രകഥാപാത്രങ്ങൾ: ഡിസ്‌നിയുടെ ആദ്യ ആനിമേറ്റഡ് സീരീസ് - ഡാന ടെറസ്
ബൈസെക്ഷ്വൽ വ്യക്തികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിസ്‌നി ചാനലിന്‍റെ ആദ്യ ആനിമേറ്റഡ് സീരീസെന്ന പ്രത്യേകതയാണ് ദി ഔൾ ഹൗസ് സ്വന്തമാക്കുന്നത്.
ദി ഔൾ ഹൗസ്
താനൊരു ബൈസെക്ഷ്വലാണെന്നും ഒരു ബൈസെക്ഷ്വൽ സിനിമ നിർമിക്കണമെന്ന തന്‍റെ ആഗ്രഹത്തിന് ഇപ്പോഴത്തെ ഡിസ്‌നി നേതൃത്വം പിന്തുണ നൽകുന്നതായും ടെറസ് അറിയിച്ചു. ചിത്രത്തിൽ കുട്ടികളായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൂസ് നോസെഡ എന്ന 14 വയസുകാരിയുടെ യാത്രയിലൂടെ ദി ഔൾ ഹൗസ് കഥ പറയും.