ഡിസ്നി പിക്‌സാര്‍ അമേരിക്കന്‍ ആനിമേറ്റഡ് കോമഡി സിനിമ ലൂക്കയുടെ ടീസര്‍ റിലീസ് ചെയ്‌തു. എന്‍ റികോ കസറോസയാണ് സിനിമയുടെ സംവിധായകന്‍. വാള്‍ഡ് ഡിസ്‌നി പിക്ച്ചേഴ്‌സും പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ലൂക്ക നിര്‍മിച്ചിരിക്കുന്നത്. വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ച്ചേഴ്‌സാണ് വിതരണം. മൈക്ക് ജൊനാസ്, ജെസി ആന്‍ഡ്രൂസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആന്‍ഡ്രേ വാറേന്‍ ആണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
വേനലവധി ആഘോഷമാക്കാന്‍ പിക്‌സാറിന്‍റെ 'ലൂക്ക' എത്തുന്നു, ടീസര്‍ പുറത്തുവിട്ടു - ലൂക്ക ടീസര്‍ പുറത്തിറങ്ങി
വാള്‍ഡ് ഡിസ്‌നി പിക്ച്ചേഴ്‌സും പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ലൂക്ക നിര്‍മിച്ചിരിക്കുന്നത്. വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ച്ചേഴ്‌സാണ് വിതരണം. മൈക്ക് ജൊനാസ്, ജെസി ആന്‍ഡ്രൂസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
![വേനലവധി ആഘോഷമാക്കാന്‍ പിക്‌സാറിന്‍റെ 'ലൂക്ക' എത്തുന്നു, ടീസര്‍ പുറത്തുവിട്ടു Disney and Pixar Luca Teaser Trailer out now Luca Teaser Trailer out now Pixar Luca Teaser Disney and Pixar Luca പിക്‌സാറിന്‍റെ 'ലൂക്ക' ലൂക്ക ടീസര്‍ പുറത്തിറങ്ങി ലൂക്ക ആനിമേറ്റഡ് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10788927-695-10788927-1614340258113.jpg)
വേനലവധി ആഘോഷമാക്കാന്‍ പിക്‌സാറിന്‍റെ 'ലൂക്ക' എത്തുന്നു, ടീസര്‍ പുറത്തുവിട്ടു
കരയിലെത്തുമ്പോള്‍ മനുഷ്യ രൂപം സ്വീകരിക്കാനുള്ള കഴിവ് സിദ്ധിച്ച ലൂക്ക പഗൂരോ എന്ന കടല്‍ രാക്ഷസനായ ആണ്‍കുട്ടിയുടെയും അവന്‍റെ സുഹൃത്തിന്‍റെയും കഥയാണ് ലൂക്ക എന്ന സിനിമ പറയുന്നത്. വേനല്‍ അവധി കടലിന് പുറത്തെത്തി കരയിലെ ജീവിതം എങ്ങനെയാണെന്ന് അറിയാനും അത് ആസ്വദിക്കാനും ഇരുവരും ചേര്‍ന്ന് നടത്തുന്ന യാത്രകളും അതിനിടയില്‍ സംഭവിക്കുന്ന ചില രസകരമായ സംഭവങ്ങളുമാണ് സിനിമയില്‍ പറയുന്നത്. സിനിമ ജൂണില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.