'പ്രവാസികള്‍ക്കുള്ള സൗജന്യം ഔദാര്യമല്ല': സംവിധായകന്‍ വിനയന്‍ - സംവിധായകന്‍ വിനയന്‍
വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പ്രവാസികളെ സര്‍ക്കാര്‍ വീണ്ടും ദുരിതത്തിലാക്കരുതെന്നാണ് കുറിപ്പിലൂടെ വിനയന്‍ പറയുന്നത്
പ്രവാസികളില്‍ നിന്ന് ക്വാറന്‍റൈന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പലയിടങ്ങളിലും പ്രതിഷേധം ഉയരുകയാണ്. ഈ സാഹചര്യത്തില്‍ പ്രവാസികളുടെ ചെലവ് വഹിക്കാന്‍ സര്‍ക്കാരോ സിനിമാക്കാരോ രംഗത്ത് വരണമെന്ന് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പ്രവാസികളെ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലാക്കരുതെന്നും കുറിപ്പിലൂടെ വിനയന്‍ പറയുന്നു. പ്രവാസികള്‍ക്ക് സൗജന്യം കൊടുക്കുന്നത് ഔദാര്യമല്ല. അതിനുള്ള ഇച്ഛാശക്തി കാണിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് വിനയന്‍റെ കുറിപ്പ് അവസാനിക്കുന്നത്. വിനയനെ അനുകൂലിച്ചും പ്രതികൂലിച്ചും അദ്ദേഹത്തിന്‍റെ കുറിപ്പ് താഴെ നിരവധിപേര്‍ കമന്‍റുമായി എത്തിയിട്ടുണ്ട്.
TAGGED:
സംവിധായകന്‍ വിനയന്‍