സംവിധായകന്‍ വിനയന് ഫെഫ്‌ക 81000 രൂപ പിഴയൊടുക്കണം. നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ വിധി ചോദ്യം ചെയ്ത് ഫെഫ്‌ക സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. പിഴത്തുക കുറയ്ക്കണമെന്ന ആവശ്യം പോലും പരിഗണിക്കാതെയാണ് സുപ്രീംകോടതിയുടെ നടപടി. വിനയന്‍റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്‌കയും മറ്റ് രണ്ട് സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഫെഫ്‌കയുടെ ഹര്‍ജി പരിഗണിച്ചത്. ഇപ്പോള്‍ തനിക്ക് നീതി ലഭിച്ചതിലുള്ള സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. 'സത്യമേ ജയിക്കൂ' എന്ന് കുറിച്ചുകൊണ്ടാണ് വിനയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
-
അങ്ങനെ സത്യം ജയിച്ചിരിക്കുന്നു. എന്‍റെ സുഹൃത്തുക്കള്‍ക്ക് ഇനിയെങ്കിലും സത്ബുദ്ധി തോന്നട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു....
Posted by Vinayan Tg on Monday, 28 September 2020
ബി.ഉണ്ണികൃഷ്ണന് തന്നോടുള്ള പകയാണ് കേസിന് പിന്നിലെന്നും ഉണ്ണികൃഷ്ണന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന് ഇതോടെ വ്യക്തമായെന്നും വിനയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 'എന്‍റെ സുഹൃത്തുക്കള്‍ക്ക് ഇനിയെങ്കിലും സത്ബുദ്ധി തോന്നട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഇനിയെങ്കിലും ബി.ഉണ്ണികൃഷ്ണനും ഫെഫ്‌കയിലെ ചില സംവിധായകരും നടത്തുന്ന പകപോക്കല്‍ നടപടി നിര്‍ത്തണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അല്ലാതെ സ്ഥിരം ഇങ്ങനെ വെറുപ്പിന്‍റെയും വിലക്കിന്‍റെയും വക്താക്കളായിപ്പോയാല്‍ നിങ്ങളുടെ മനസിന്‍റെ നെഗറ്റിവിറ്റി കൂടുമെന്നല്ലാതെ യാതൊരു പ്രയോജനവും നിങ്ങള്‍ക്കോ സമൂഹത്തിനോ ലഭിക്കില്ല' വിനയന്‍ കുറിച്ചു. നല്ലത് ചിന്തിക്കാന്‍ ബി.ഉണ്ണികൃഷ്ണനോടും ഫെഫ്‌കയിലെ മറ്റ് അംഗങ്ങളോടും ആവശ്യപ്പെട്ടുകൊണ്ടാണ് വിനയന്‍റെ ഫേസ്ബുക്ക് പേജ് അവസാനിക്കുന്നത്.