കൊവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ സിനിമകളുടെ തിയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് ഓണ്‍ലൈന്‍ വഴി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം. തെന്നിന്ത്യയില്‍ നിന്ന് അടക്കം പതിനേഴോളം സിനിമകളാണ് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നത്. മലയാളത്തില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യാന്‍ ജയസൂര്യ ചിത്രം സൂഫിയും സുജാതയും തയ്യാറെടുക്കുകയാണ്. മലയാള ചിത്രങ്ങളും ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്ന സാഹചര്യത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധു വിന്‍സെന്‍റ്.
ഓണ്‍ലൈന്‍ റിലീസില്‍ പ്രതിഷേധിച്ച് സംവിധായിക വിധു വിന്‍സെന്‍റിന്‍റെ കുറിപ്പ് - Director Vidu Vincent
പലിശക്ക് കടമെടുത്തും ലോണ്‍ സംഘടിപ്പിച്ചുമൊക്കെ തിയേറ്റര്‍ നടത്തുന്ന ഉടമകളെ മറന്നുപോകരുതെന്ന് സംവിധായിക വിധു വിന്‍സെന്‍റ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
പലിശക്ക് കടമെടുത്തും ലോണ്‍ സംഘടിപ്പിച്ചുമൊക്കെ തിയേറ്റര്‍ നടത്തുന്ന ഉടമകളെ മറുന്നുപോകരുതെന്ന് സംവിധായിക വിധു വിന്‍സെന്‍റ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊവിഡ് ഉടനെങ്ങും പോവില്ലെന്ന തോന്നലില്‍ നിന്നാണ് തീരുമാനമെങ്കില്‍ പ്രസ്തുത പ്രശ്നങ്ങള്‍ക്ക് പരിഹാരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ മാത്രമാണോ എന്ന ചോദ്യവും വിധു തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചു. സിനിമ റിലീസ് ചെയ്യാന്‍ മറ്റെന്തൊക്കെ സാധ്യതകള്‍ ഉണ്ടെന്നുള്ളത് നോക്കണമെന്നും സിനിമാ നിര്‍മാണത്തിലും വിതരണത്തിലും ഒക്കെ കാര്യമായ ചില പൊളിച്ചെഴുത്തുകള്‍ വേണ്ടി വരില്ലെയെന്നും സംവിധായിക കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.