സ്ത്രീകളെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ഡോ. വിജയ് പി. നായരെ വീട്ടിൽ കയറി ആക്രമിച്ച ഭാഗ്യലക്ഷ്‌മിക്കും ദിയാ സനക്കും ശ്രീലക്ഷ്മി അറക്കലിനും പിന്തുണയും പ്രശംസയും അറിയിച്ച് സംവിധായിക വിധു വിന്‍സെന്‍റ്.
-
ഭാഗ്യലക്ഷ്‌മി ചേച്ചി, ദിയസന, ശ്രീലക്ഷ്മി അറക്കൽ.. അത് ഗംഭീരമായി. നിങ്ങൾക്ക് നിയമവാഴ്ചയിൽ വിശ്വാസം നഷ്ടപ്പെട്ടു, നിങ്ങൾ...
Posted by Vidhu Vincent on Saturday, 26 September 2020
സൈബർ ബുള്ളിയിങ്ങിനെതിരെ പൊലീസിൽ പരാതിപ്പെട്ടാൽ, കേസെടുക്കാൻ പോലും താൽപര്യപ്പെടാത്ത സാഹചര്യത്തിൽ മൗനം പാലിക്കാതെ പ്രതികരിച്ച മൂവരെയും വിധു അഭിനന്ദിച്ചു. നിയമം നോക്കുകുത്തിയാകുന്നിടത്ത് കുറച്ചു പേരെങ്കിലും പ്രതികരിക്കും. സൈബർ ആക്രമണങ്ങളുടെ പരാതിയോട് പൊലീസ് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് അനുഭവമുള്ളവർ ഭാഗ്യലക്ഷ്‌മിയുടെയും ദിയാ സനയുടെയും ശ്രീലക്ഷ്മിയുടെയും പ്രതികരണത്തോട് അനുകൂലിക്കുമെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ സംവിധായിക വിശദീകരിച്ചു.