കേരളം

kerala

ETV Bharat / sitara

Suresh Unnithan concerned in Movie release : 'തിയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണ് സിനിമ'; മലയാള സിനിമ പൂര്‍ണമായും ഒടിടിയിലേക്ക് മാറുമെന്ന ആശങ്കയില്‍ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ - Latest Malayalam Entertainment News

Suresh Unnithan concerned in Movie release : മലയാള സിനിമ പൂർണമായും ഒടിടി പ്ലാറ്റ്‌ ഫോമിലേക്ക് മാറുമെന്ന ആശങ്കയില്‍ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ. സിനിമ ഓൺലൈനിന് വേണ്ടിയുള്ളതല്ലെന്നും തിയേറ്ററുകൾക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Suresh Unnithan about OTT theatre movie release  Suresh Unnithan concerned in Movie release  'തിയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണ് സിനിമ'  Suresh Unnithan new movie Kshanam  Latest Malayalam Entertainment News  Suresh Unnithan response in meet the press
Suresh Unnithan concerned in Movie release : 'തിയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണ് സിനിമ'; മലയാള സിനിമ പൂര്‍ണമായും ഒടിടിയിലേക്ക് മാറുമെന്ന ആശങ്കയില്‍ സംവിധയാകന്‍

By

Published : Dec 13, 2021, 4:09 PM IST

Suresh Unnithan response in meet the press

തിരുവനന്തപുരം:മലയാള സിനിമ പൂർണമായും ഒടിടി പ്ലാറ്റ്‌ ഫോമിലേക്ക് മാറുമെന്ന ആശങ്കയുണ്ടെന്ന് പ്രമുഖ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ. സിനിമ ഓൺലൈനിന് വേണ്ടിയുള്ളതല്ലെന്നും തിയേറ്ററുകൾക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Suresh Unnithan concerned in Movie release : ചെറിയ സിനിമകൾക്ക് വൈഡ് റിലീസ് നന്നല്ലെന്നും അദ്ദേഹം പറയുന്നു. 'ചെറിയ സിനിമകൾ കുറച്ചു തിയേറ്ററുകളിൽ മാത്രം റിലീസ് ചെയ്‌താല്‍ മതിയെന്നാണ് തന്‍റെ അഭിപ്രായം. മോഹൻലാലിന്‍റെയോ മമ്മൂട്ടിയുടെയോ സിനിമകൾക്ക് ഓടിടിയിൽ വൻ തുക ലഭിക്കും.

എന്നാൽ ചെറിയ സിനിമകൾക്ക് അതു കിട്ടില്ല. കിട്ടുന്ന പണത്തിനു ചെറിയ സിനിമ ഒടിടിയിൽ വിൽക്കാൻ നിർമ്മാതാക്കൾ നിർബന്ധിതമാകും. അപ്പോൾ മുടക്കു മുതൽ എങ്ങനെ തിരിച്ചുപിടിക്കും. അതു കൊണ്ട് തിയേറ്റർ വഴി തന്നെ സിനിമ റിലീസ് ചെയ്യണം.

Suresh Unnithan new movie Kshanam : 'ക്ഷണം' എന്ന തന്‍റെ പുതിയ സിനിമ ആറു വർഷത്തിനു ശേഷമുള്ള സംരഭമാണ്. താനും നടൻ ലാലും മാത്രമാണ് ഈ സിനിമയിൽ പഴയ മുഖങ്ങൾ. മറ്റെല്ലാവരും പുതിയ മുഖങ്ങളാണ്. ക്ഷണം പുതുതലമുറ അംഗീകരിച്ചുവെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകള്‍'.

മീറ്റ്‌ ദ പ്രസില്‍ ക്ഷണം നായിക സ്‌നേഹ അജിതും സംസാരിച്ചു. ആദ്യ സിനിമാനുഭവത്തെ കുറിച്ചാണ് നടി പങ്കുവച്ചത്. തന്‍റെ ആദ്യ സിനിമാനുഭവം ഈ രംഗത്ത് തുടരാൻ പ്രേരണ നൽകുന്നതാണെന്ന് സ്നേഹ പറഞ്ഞു.

Also Read : Marakkar | 'മരക്കാര്‍' ഇനി ആമസോണ്‍ പ്രൈമിലും ; വീട്ടിലിരുന്ന് കാണാണ്‍ ഇനി ദിവസങ്ങള്‍ മാത്രം

ABOUT THE AUTHOR

...view details