മഹാനടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളായി മാറിയ നാഗ് അശ്വിന്‍റെ പുതിയ ട്വീറ്റ് വിവാദത്തില്‍. തിയേറ്ററുകളിലേക്ക് ആളെ എത്തിക്കാന്‍ മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് നല്‍കുന്നത് നല്ലതായിരിക്കുമെന്ന നിര്‍ദേശമാണ് സംവിധായകന്‍ നാഗ് അശ്വിന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതത്. ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായിരിക്കുന്ന തിയേറ്റര്‍ വ്യവസായത്തെ തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ദേശമെന്നോണമാണ് ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കുന്നതിനെക്കുറിച്ച് നാഗ് ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടത്. മറ്റ് പല രാജ്യങ്ങളിലേയും പോലെ ഇവിടെയും മദ്യം തിയേറ്ററുകളില്‍ നല്‍കുകയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ സിനിമ കാണാന്‍ എത്തില്ലേ എന്നായിരുന്നു സംവിധായകന്‍റെ ചോദ്യം.
തിയേറ്ററുകളില്‍ മദ്യം വിളമ്പിയാല്‍ ആളെക്കൂട്ടാമെന്ന് യുവ സംവിധായകന്‍ - director nag ashwin new tweet
ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായിരിക്കുന്ന തിയേറ്റര്‍ വ്യവസായത്തെ തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ദേശമെന്നോണമാണ് ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കുന്നതിനെക്കുറിച്ച് നാഗ് അശ്വിന്‍ ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടത്
തിയേറ്ററുകളില്‍ മദ്യം വിളമ്പിയാല്‍ ആളെക്കൂട്ടാന്‍ സാധിക്കുമെന്ന ട്വീറ്റുമായി യുവ സംവിധായകന്‍
ട്വീറ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം നിരവധി രൂക്ഷ വിമര്‍ശനങ്ങളാണ് യുവ സംവിധായകനെതിരെ ഉയര്‍ന്നത്. മദ്യം വിളമ്പുന്നത് കുടുംബപ്രേക്ഷകരെ തിയേറ്ററുകളില്‍ നിന്ന് അകറ്റുമെന്നാണ് ട്വീറ്റിനെ വിമര്‍ശിച്ചവര്‍ പറയുന്നത്. അതേസമയം നാഗ് അശ്വിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രഭാസിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നാഗ് ഇപ്പോള്‍.