കേരളം

kerala

ETV Bharat / sitara

ഇന്ത്യന്‍ 2വിലെ ക്രെയിന്‍ അപകടത്തില്‍ വികാരാധീനനായി ശങ്കര്‍ - സംവിധായകൻ ശങ്കര്‍

അപകടത്തില്‍ മരിച്ച തന്‍റെ അസോസിയേറ്റിനെയും ക്രൂവിനെയും ഓര്‍ത്ത് ഉറക്കമില്ലാത്ത രാത്രികള്‍ ആണ് ഉള്ളതെന്നും ഇതിലും ഭേദം ക്രെയിന്‍ തന്‍റെ മേല്‍ പതിക്കുന്നതായിരുന്നു എന്നും ശങ്കര്‍ പറഞ്ഞു

Director Shankar  Shankar about crane accident  crane accident in Indian 2 location  indian 2 accident  kamal hassan  ഇന്ത്യന്‍ 2വിലെ ക്രെയിന്‍ അപകടം  ശങ്കര്‍  സംവിധായകൻ ശങ്കര്‍  കമൽഹാസൻ
ശങ്കര്‍

By

Published : Feb 26, 2020, 11:41 PM IST

ഇന്ത്യന്‍ 2വിന്‍റെ ചിത്രീകരണത്തിനിടയിലുണ്ടായ ക്രെയിന്‍ അപകടത്തെ കുറിച്ച് വികാരാധീനനായി സംവിധായകൻ ശങ്കര്‍. അപകടത്തിന് ശേഷം ഇതാദ്യമായാണ് ശങ്കര്‍ പ്രതികരിക്കുന്നത്. തലനാരിഴയ്ക്കാണ് താന്‍ രക്ഷപെട്ടതെന്നും ഇതിലും ഭേദം ക്രെയിന്‍ തന്‍റെ മേല്‍ പതിക്കുന്നതായിരുന്നു നല്ലതെന്നു വരെ ചിന്തിച്ചെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

"മനസില്‍ ഒരുപാട് ദുഃഖത്തോടെയാണ് ഞാന്‍ ഇതെഴുതുന്നത്. ആ അപകടത്തിന് ശേഷം ഞാന്‍ വലിയൊരു ഷോക്കിലായിരുന്നു. അപകടത്തില്‍ നഷ്‌ടപ്പെട്ട എന്‍റെ അസോസിയേറ്റിനെയും ക്രൂവിനെയും ഓര്‍ത്ത് ഉറക്കമില്ലാത്ത രാത്രികള്‍ ആണ് എനിക്ക് ഉള്ളത്. തലനാരിഴയ്ക്കാണ് ക്രെയിനിൽ നിന്നും ഞാന്‍ രക്ഷപെട്ടത്. പക്ഷേ ഇതിലും ഭേദം ആ ക്രെയിന്‍ എന്‍റെ മേല്‍ പതിക്കുന്നതായിരുന്നു നല്ലത് എന്ന് തോന്നിപ്പോകുന്നു. മരിച്ച ആളുകളുടെ കുടുംബത്തിന് എന്‍റെ അനുശോചനവും പ്രാര്‍ഥനയും," അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു. കമൽഹാസൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യന്‍ 2'ന്‍റെ ഷൂട്ടിങ്ങിനിടെ ക്രെയ്ന്‍ വീണ് മൂന്ന് പേരാണ് മരിച്ചത്. നടൻ കമൽഹാസനും പരിക്കേറ്റിരുന്നു.

ABOUT THE AUTHOR

...view details